ബ്രസീല്‍ കപ്പടിക്കും; അര്‍ജന്റീന സെമിയിൽ പോലുമെത്തില്ല
text_fieldsന്യൂയോര്‍ക്ക്: ലോകകപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ പ്രവചനപ്പോരാട്ടം കൊഴുക്കുന്നു. പ്രമുഖ ആഗോള നിക്ഷേപക ബാങ്കായ ഗോള്‍ഡ്മാന്‍ സാക്സിേൻറതടക്കം നാലു പ്രമുഖ പ്രവചനങ്ങളില്‍ ബ്രസീൽ ഇത്തവണ കപ്പടിക്കുമെന്നാണുള്ളത്. ബ്രസീൽ കഴിഞ്ഞാൽ ജര്‍മനിയാണ് ജേതാക്കളാകാൻ സാധ്യതയുള്ള ടീം.
ആറാം തവണയും ബ്രസീൽ കപ്പുയർത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിെൻറ പ്രവചനം. ടീമുകളുടെയും താരങ്ങളുടെയും പ്രകടനം, സമീപകാല മത്സരഫലങ്ങള്‍, സാധ്യതകള്‍ ഇവയെ ആസ്പദമാക്കിയുള്ള കണക്കുകൂട്ടലിലാണ് ട്രോഫി ഇത്തവണ മഞ്ഞപ്പട കൊണ്ടു പോകുമെന്ന് പറയുന്നത്.
പ്രവചനങ്ങള്‍ക്കായി നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്) ഉപയോഗിച്ചാണ് ഗോള്‍ഡ്മാന്‍ സാക്സ് വിജയിയെ കണ്ടെത്തിയത്. ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ ജര്‍മനിയോട് തോൽക്കുമെന്നും സ്പെയിൻ, അര്‍ജൻറീന ടീമുകളുടെ മുന്നേറ്റം ക്വാര്‍ട്ടര്‍വരെ മാത്രമെന്നും ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്നു.
ബ്രസീല്‍-ഫ്രാന്‍സ് സെമിഫൈനലാകും സംഭവിക്കുക. ജർമനിയാണ് ഫൈനലിൽ ബ്രസീലിൻെറ എതിരാളിയാവുക. ഡെന്‍മാര്‍ക്കിലെ ഡാന്‍സ്‌കെ ബാങ്ക് പുറത്തുവിട്ട പ്രവചനത്തിലും നെയ്മറും സംഘവും തന്നെയാണ് ഫേവറിറ്റുകൾ. എന്നാൽ ജര്‍മന്‍ ബാങ്ക്, കൊമേഴ്സ് ബാങ്ക്, സ്വിസ് ബാങ്കായ യു.ബി.എസ് എന്നിവരുടെ പ്രവചനം ജര്‍മനി കപ്പ് നിലനിർത്തുമെന്നാണ്. ഇന്‍സ്ബ്രുക് സര്‍വകലാശാല നടത്തിയ പഠനത്തിലും റഷ്യൻ ലോകകപ്പിൽ വരാനിരിക്കുന്നത് ജര്‍മനി-ബ്രസീല്‍ ഫൈനലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.