Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ ​ലീ​ഗ്​:...

െഎ ​ലീ​ഗ്​: ഇൗ​സ്​​റ്റ്​  ബം​ഗാ​ളി​ന്​ സ​മ​നി​ല

text_fields
bookmark_border
െഎ ​ലീ​ഗ്​: ഇൗ​സ്​​റ്റ്​  ബം​ഗാ​ളി​ന്​ സ​മ​നി​ല
cancel

കൊ​ൽ​ക്ക​ത്ത: ​ര​ണ്ടു​ ഗോ​ളി​ന്​ പി​ന്നി​ൽ നി​ന്ന​ശേ​ഷം വീ​രോ​ചി​തം പോ​രാ​ടി​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​ന്​ ​െഎ ​ലീ​ഗി​ൽ സ​മ​നി​ല. എ​ന്നാ​ൽ, പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ​തോ​ടെ വി​ജ​യി​ക്കാ​നു​ള്ള അ​വ​സ​രം ക​ള​ഞ്ഞ​തി​​െൻറ ചെ​റു​ത​ല്ലാ​ത്ത നി​രാ​ശ​യു​മാ​യി. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തു​ള്ള മി​ന​ർ​വ പ​ഞ്ചാ​ബി​നെ​യാ​ണ്​ കൊ​ൽ​ക്ക​ത്ത​ക്കാ​ർ 2-2ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. 
ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ സു​ഖ്​​ദേ​വ്​ സി​ങ്ങ​ും (20) ചെ​ഞ്ചോ ഗി​ൽ​ഷെ​നും (33) നേ​ടി​യ ഗോ​ളി​ലൂ​ടെ​യാ​ണ്​ മി​ന​ർ​വ മു​ന്നി​ലെ​ത്തി​യ​ത്.   ര​ണ്ടാം പ​കു​തി​യി​ൽ ഉ​ണ​ർ​ന്നു​ക​ളി​ച്ച ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​ന്​ 50ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ആ​ദ്യ അ​വ​സ​ര​മെ​ത്തി. 

എ​ന്നാ​ൽ, യു​സ ക​റ്റ്​​സു​മി​യു​ടെ ​പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. തു​ട​ർ​ന്ന്​ 59ാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം ജോ​ബി​ ജ​സ്​​റ്റി​നാ​ണ്​ ക​ടം​തീ​ർ​ത്ത ആ​ദ്യ ഗോ​ൾ കു​റി​ച്ച​ത്. കോ​ർ​ണ​ർ കി​ക്കി​ലൂ​ടെ​യെ​ത്തി​യ പ​ന്ത്​ ഹെ​ഡ്​ ചെ​യ്​​താ​ണ്​ ജ​സ്​​റ്റി​ൻ സീ​സ​ണി​ലെ ര​ണ്ടാം ഗോ​ൾ കു​റി​ച്ച​ത്. 

89ാം മി​നി​റ്റി​ൽ ബ്ര​ണ്ട​ൻ വാ​ൽ​​റി​ൻ​ഡി​ക ര​ണ്ടാം ഗോ​ളോ​ടെ സ​മ​നി​ല സ​മ്മാ​നി​ച്ചു.  മറ്റൊരു മത്സരത്തിൽ നെരോക 1^0ത്തിന്​ ചർച്ചിൽ ബ്രദേഴ്​സിനെ തോൽപിച്ചു. 22ാം മിനിറ്റിൽ ഒഡിലി ചിഡിയുടെ പെനാൽറ്റി ഗോളിലൂടെയായിരുന്നു നെരോകയുടെ ജയമെത്തിയത്​. 11 ക​ളി​യി​ൽ 26 പോ​യ​ൻ​റു​മാ​യി മി​ന​ർ​വ ഒ​ന്നും,  13 കളിയിൽ 24 പോയൻറുമായി നെരോക രണ്ടും, 12 ക​ളി​യി​ൽ 20 പോ​യ​ൻ​റു​മാ​യി ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ മൂ​ന്നും സ്​ഥാനത്താണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballi leagueeast bengalmalayalam newssports news
News Summary - I-League: East Bengal Fight Back to Snatch a Point Against Minerva
Next Story