െഎ ലീഗ്: സാൾട്ട് ലേക്കിൽ ബഗാനെതിരെ ഗോകുലത്തിന് ജയം (2-1)
text_fieldsകൊൽക്കത്ത: ഒന്നേകാൽ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മോഹൻബഗാനെ സാൾട്ട്ലേക്കിെൻറ തിരുമുറ്റത്ത് അട്ടിമറിച്ച് ഗോകുലം എഫ്.സിയുടെ മിടുമിടുക്കർ. െഎ ലീഗിൽ തോൽവി ശീലമാക്കിയ കേരള സംഘം 90ാം മിനിറ്റിൽ പിറന്ന ഗോളിലൂടെയാണ് പ്രതാപശാലികളായ ബഗാനെ 2-1ന് തരിപ്പണമാക്കിയത്.
സമനില പ്രതീക്ഷിച്ച മത്സരത്തിെൻറ അവസാന മിനിറ്റിൽ ഉജ്ജ്വലമായ വോളിയിലൂടെ ഉഗാണ്ടൻ താരം ഹെൻറി കിസേക ഗോകുലത്തിന് മറക്കാനാവാത്ത ജയം സമ്മാനിച്ചു. സീസണിൽ എട്ട് കളിയിൽ തോറ്റതിെൻറ ക്ഷീണത്തിൽ കൊൽക്കത്തയിൽ വിമാനമിറങ്ങുേമ്പാൾ ബഗാനുമുന്നിൽ വലിയ മാർജിനിൽ തോൽക്കാതിരിക്കുക മാത്രമായിരുന്നു ഗോകുലം കോച്ച് ബിനോ ജോർജിെൻറ ലക്ഷ്യം.
അതിനുള്ള പ്രതിരോധപ്പൂട്ടുകൾ കോച്ച് മത്സരത്തിനു മുെമ്പ ഒരുക്കുകയും ചെയ്തു. അട്ടിമറി മോഹമില്ലാത്തതിനാൽ അവകാശവാദങ്ങൾക്കും നിന്നില്ല. പക്ഷേ, ഫുട്ബാളിൽ പാരമ്പര്യമല്ല, 90 മിനിറ്റിലെ കളിയാണ് കാര്യമെന്ന് സാൾട്ട്ലേക്ക് ബോധ്യപ്പെടുത്തി.
നെരോക്കോയോട് തോറ്റ ടീമിൽ നിന്ന് നാലു മാറ്റങ്ങളാണ് ബിനോ ജോർജ് ആദ്യ ഇലവനിൽ തന്നെ വരുത്തിയത്. ബഗാെൻറ ആക്രമണങ്ങളെ ആദ്യ 45 മിനിറ്റ് സുന്ദരമായി ഗോകുലം പ്രതിരോധിച്ചു. രണ്ടാം പകുതിയാണ് കളിമാറിയത്. 76ാം മിനിറ്റിൽ ഗോകുലം ബഗാെൻറ വലകുലുക്കി. ഉഗാണ്ടൻ താരം ഹെൻറി കിസീക്ക എതിർപ്രതിരോധത്തെ വകഞ്ഞുമാറ്റി നൽകിയ ക്രോസിൽ ബഹ്റൈൻ താരം മുഹമ്മദ് അൽ അജ്മി ഗോളാക്കുകയായിരുന്നു.
എന്നാൽ, സന്തോഷത്തിന് അൽപായുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 80ാം മിനിറ്റിൽ ബഗാൻ തിരിച്ചടിച്ചു (ഡിപൻഡ ഡിക്ക). 90ാം മിനിറ്റിൽ കളി വീണ്ടും മാറി. സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച ബഗാൻ ആരാധകരെ ഞെട്ടിച്ച് ത്രോഇന്നിൽ നിന്നും തുടങ്ങിയ നീക്കം മുദി മൂസയിലൂടെ ബോക്സിനുള്ളിൽ നിന്നും വോളിയിലൂടെ കിസേക്ക വലയിലേക്ക് പായിച്ചു.
സ്വന്തക്കാരെപോലും അദ്ഭുതപ്പെടുത്തിയ വിസ്മയ ഗോൾ. ഒടുവിൽ അവസാന വിസിലൂതിയപ്പോൾ, സീസണിൽ ഗോകുലത്തിന് നാലാം ജയമായി. നാല് ജയവും ഒരു സമനിലയും എട്ട് തോൽവിയുമുള്ള ഗോകുലം 13 പോയൻറുമായി ഒമ്പതാമതാണ്. 14 കളി പൂർത്തിയാക്കിയ മോഹൻ ബഗാൻ 21 പോയൻറുമായി നാലാം സ്ഥാനത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.