െഎ ലീഗ്; ഗോകുലത്തിന് തോൽവി
text_fieldsകോഴിക്കോട്: െഎ ലീഗിലെ തുടർച്ചയായ രണ്ട് സമനിലകൾക്ക് ശേഷം ഗോകുലം കേരള എഫ്.സിക്ക് ആദ്യ തോൽവി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ രണ്ടാം ഹോം മത്സരത്തിൽ ചെന്നൈ സിറ്റിക്കെതിരെയാണ് ഗോകുലം പരാജയം രുചിച്ചത്. വിരസമായ ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടു നിന്ന ചെന്നൈ രണ്ടാം പകുതിയിലും ഫോം നിലനിർത്തി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോകുലത്തെ മുട്ടു കുത്തിച്ചത്.
ചെന്നൈക്കുവേണ്ടി 22 മിനിറ്റിൽ പി. രാജുവും 31ാം മിനിറ്റിൽ പെഡ്രോ മാൻസിയും 68ൽ അമീറുദ്ദീനുമാണ് ഗോളുകൾ േനടിയത്. ഗോകുലത്തിനായി അേൻറാണിയോ ജർമനും വി.പി. സുഹൈറും സ്കോർ ചെയ്തു. മുന്നേറ്റനിര മൂർച്ച കൂട്ടിയിറങ്ങിയ ആതിഥേയരുടെ പ്രതിരോധ നിര അേമ്പ പരാജയമായത് തിരിച്ചടിയായി. കളി തുടങ്ങി നാലാം മിനിറ്റിൽ ഗോകുലത്തിെൻറ ബ്രസീൽ താരം കാസ്ട്രോയെ ഫൗൾ ചെയ്തതിന് ലഭിച്ച െപനാൽറ്റി ജർമൻ ഗോളാക്കി ഗോകുലം ആരാധകരെ ആവേശത്തിലാക്കി.
എന്നാൽ, പിന്നീട് കളി ചെന്നൈയുടെ വരുതിയിലാവുകയായിരുന്നു. 22ാം മിനിറ്റിൽ ചെന്നൈയുടെ നെസ്റ്റർ ജീസസിെൻറ ഷോട്ട് ഗോകുലം ഗോളി ഷിബിൻ രാജ് തട്ടിയിെട്ടങ്കിലും ബോക്സിൽ കുതിച്ചെത്തിയ പി. രാജു ഗോളാക്കി മത്സരം സമനിലയിലെത്തിച്ചു. 31-ാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്ന് പന്തുമായി കുതിച്ച പെഡ്രോ മാൻസി ഗോകുലത്തിെൻറ ഗോളിയെയും പ്രതിരോധ താരം അഡോയെയും മറി കടന്ന് ചെന്നൈയുടെ ലീഡ് നേടി.
കഴിഞ്ഞ മത്സരത്തിലെ ആവർത്തനമെന്നപോലെ രണ്ടാം പകുതിയിൽ കോച്ച് ബിനോ ജോർജ് എസ്. രാജേഷിനെ ഇറക്കി ആക്രമണത്തിന് മൂർച്ച കൂട്ടിയപ്പോൾ കളി ആവേശമായി. ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്നതിനിടെ അപ്രതീക്ഷതമായി ചെന്നൈയുടെ മൂന്നാം േഗാൾ പിറന്നു. പകര ക്കാരനായി ഇറങ്ങിയ അമീറുദ്ദീെൻറ വകയായിരുന്നു മൂന്നാം ഗോൾ.
എന്നാൽ, നിമിഷനേരംെകാണ്ട് 68ാം മിനിറ്റിൽ വി.പി. സുഹൈറിലൂടെ ഗോൾ മടക്കി ഗോകുലം പ്രതീക്ഷ കാത്തു. തൊട്ടുപിറകെ ഗോകുലത്തിെൻറ പുതിയ തുറുപ്പു ചീട്ട് ആർതർ കൊവാസിയെ പരീക്ഷിച്ചെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.