െഎ ലീഗ്: ഇൗസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം കേരള
text_fieldsകോഴിക്കോട്: വമ്പന്മാരായ മോഹന്‍ ബഗാനു പിന്നാലെ സ്വന്തം തട്ടകത്തിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ച് ഗോകുലം എഫ്.സിക്ക് െഎ ലീഗിൽ തകർപ്പൻ വിജയം. കൊൽക്കത്തൻ രാജാക്കന്മാരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോകുലം പരാജയപ്പെടുത്തിയപ്പോൾ െഎ ലീഗിലെ വലിയ അട്ടിമറിക്കാണ് ഇ.എം.എസ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. നട്ടുച്ചയിൽ ചുട്ടുെപാള്ളിയ മൈതാനത്ത് ഇൗസ്റ്റ് ബംഗാളിനെ വെള്ളംകുടിപ്പിച്ച കളിയാണ് ആതിഥേയർ പുറത്തെടുത്തത്.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ മടക്കി ഗോകുലം വിജയം പിടിച്ചെടുത്തത്. വിജയത്തോടെ പോയൻറ് പട്ടികയില്‍ ഗോകുലം എട്ടാം സ്ഥാനത്തേക്ക് മുന്നേറി.ആദ്യ പകുതിയുടെ അധിക മിനിറ്റിൽ പെനാല്‍റ്റിയിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം വല ചലിപ്പിച്ചത്. ഒരു ഗോളിന് പിന്നിലായതോടെ രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നുകളിച്ച ഗോകുലം 51ാം മിനിറ്റില്‍ കിവി സിമോമിയിലൂടെ സമനില പിടിച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ 87ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളിലാണ് ഗോകുലം വിജയം ഉറപ്പിച്ചത്.
മോഹൻ ബഗാനെ തറപറ്റിച്ച ആത്മവിശ്വാസത്തിൽ ശനിയാഴ്ച കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഗോകുലം ബൂട്ടണിഞ്ഞത്. ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായ ആക്രമണങ്ങൾക്ക് മുതിരാതെ പ്രതിരോധത്തിലായിരുന്നു കരുതൽ. 32ാം മിനിറ്റിൽ കഴിഞ്ഞ കളിയിലെ മിന്നുംതാരം ബഹ്റൈൻകാരൻ മഹ്മൂദ് അൽ അജ്മി പരിക്കേറ്റ് പുറത്തുപോയത് ഗോകുലത്തെ ആശങ്കയിലാക്കി.
എന്നാൽ, പകരക്കാരനായിറങ്ങിയ മഞ്ചേരിക്കാരൻ അർജുൻ ജയരാജ് മികച്ച പ്രകടനമാണ് കളിയിലുടനീളം പുറത്തെടുത്തത്. ആദ്യ പകുതിയുടെ അധിക മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഗോകുലം ആദ്യ ഗോൾ വഴങ്ങിയത്. കാവിൻ ലോബോയെ ബോക്സിനുള്ളിൽ ഗോകുലം ഡിഫൻഡർ ഇമ്മാനുവൽ ഫൗൾ ചെയ്തതിനു ലഭിച്ച പൈനാൽറ്റി ജപ്പാൻ താരം യുസ കറ്റ്സുമി കൃത്യമായി വലയിലെത്തിച്ചാണ് ഇൗസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചത്.
ഗോൾകുലം
രണ്ടാം പകുതിയിൽ രണ്ടും കൽപിച്ചായിരുന്നു ഗോകുലം കളത്തിലിറങ്ങിയത്. എതിരാളികളുടെ ഗോൾമുഖത്തേക്ക് ആക്രമിച്ചുകയറി ഹെൻറി കിെസക്കെയും കിവി സിമോമിയും കളം നിറഞ്ഞു കളിച്ചു. 51ാം മിനിറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ ബംഗാളിനെ ഞെട്ടിച്ചു ഗോകുലം സമനില നേടി. ക്യാപ്റ്റൻ ഇർഷാദ് നൽകിയ ക്രോസ് ഹെൻറി കിെസക്കെയിൽനിന്ന് പാസ് സ്വീകരിച്ച് കിവി സിമോമിയാണ് ഗോളാക്കി മാറ്റിയത്.
ഹെൻറി കിസെക്കെ 76ാം മിനിറ്റിലും 83ാം മിനിറ്റിലും എതിർവലയിലേക്ക് തൊടുത്ത രണ്ടു ഷോട്ടുകൾ ബാറിൽ തട്ടിയകന്നു. വിജയത്തിനായി ദാഹിച്ച ഗോകുലം കാത്തിരുന്ന നിമിഷമായിരുന്നു 87ാം മിനിറ്റിൽ സംഭവിച്ചത്. അർജുന് ജയരാജിെൻറ ക്രോസ് സഹതാരത്തിന് ലഭിക്കും മുമ്പ് ബംഗാള്‍ താരം സലാം രഞ്ജൻ സിങ്ങിെൻറ കാലില്‍ തട്ടി ഗോളായേതാടെയാണ് ഗോകുലം വിജയതീരമണഞ്ഞത്.
ഗോൾ വീണതോടെ സമ്മർദത്തിലായ ഈസ്റ്റ് ബംഗാള്‍ പരുക്കൻ കളിയിലേക്ക് നീങ്ങി. ഇരു ടീമിലെയും ക്യാപ്റ്റന്മാർ ചുവപ്പ് കാർഡ് കിട്ടി പുറത്തായതോടെ 10 പേരുമായാണ് ഗോകുലവും ബംഗാളും മത്സരം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.