െഎ ലീഗ്: ചെന്നൈ ടീമെത്തി
text_fieldsകോഴിക്കോട്: െഎ ലീഗ് ഫുട്ബാളിൽ തിങ്കളാഴ്ച ഗോകുലം കേരള എഫ്.സിയെ നേരിടുന്ന ചെന്നൈ സിറ്റി എഫ്.സി ടീം കോഴിക്കോെട്ടത്തി. ആദ്യ മത്സരത്തിൽ ഇന്ത്യൻ ആരോസിനോട് തോറ്റ ചെന്നൈ ടീം കോയമ്പത്തൂരിൽനിന്നാണ് എത്തിയത്.
വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും കോച്ച് വി. സൗന്ദരരാജൻ പറഞ്ഞു. എവേ മത്സരങ്ങളിൽ പരമാവധി പോയൻറ് സ്വന്തമാക്കുകയാണ് ലക്ഷ്യം. തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങൾക്കാണ് ടീമിൽ മുൻതൂക്കം. എതിരാളികളായ ഗോകുലം സ്വന്തം തട്ടകത്തിൽ കരുത്തരാണെന്നും ആക്രമണത്തിലൂന്നിയ കളി പുറത്തെടുക്കുെമന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോെട്ട കാണികൾ നല്ല ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്. തങ്ങളുടെ ടീമിനും ഇവിടെ പിന്തുണ ലഭിക്കുെമന്നാണ് പ്രതീക്ഷയെന്ന് നാഗ്ജി ട്രോഫിയിൽ പലവട്ടം കളിച്ച സൗന്ദരരാജൻ അഭിപ്രായപ്പെട്ടു. പാതിമലയാളിയായ സ്ട്രൈക്കർ സൂസൈരാജാണ് ടീം ക്യാപ്റ്റൻ. ഷാജി ക്ലിൻറ്, എഡ്വിൻ സിഡ്നിൽ വാൻസ്പോൾ തുടങ്ങിയ മലയാളികളും ടീമിലുണ്ട്. സിലിഗുരിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമംഗമായിരുന്നു തിരുവനന്തപുരം അടിമലത്തുറ സ്വദേശിയായ ഷാജി ക്ലിൻറ്.
ഗോളടിക്കും, ജയിക്കും –സുശാന്ത് മാത്യൂ
കോഴിക്കോട്: ഐ ലീഗിൽ മികച്ച വിജയം മാത്രമാണ് ഗോകുലം കേരള എഫ്.സിയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റൻ സുശാന്ത് മാത്യു. കോഴിക്കോട് ഫുട്ബാൾ പ്രേമികളുടെ പിന്തുണയിൽ പന്തുതട്ടുേമ്പാൾ കളി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഗോളടിച്ച് വിജയം നേടനാണ് മലബാറിലെ കാണികൾക്കിഷ്ടം. കൂടുതൽ ഗോൾ നേടിയുള്ള കളി പുറത്തെടുക്കാനാണ് ശ്രമിക്കുക. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സുശാന്ത് മാത്യു പറഞ്ഞു.നന്നായി കളിക്കുക, ആദ്യ നാലിൽ ഇടംനേടി സൂപ്പർകപ്പിന് യോഗ്യതനേടുകയാണ് ഗോകുലം കേരളയുടെ ലക്ഷ്യമെന്ന് കോച്ച് ബിനോ ജോർജ് പറഞ്ഞു.
ഇത്തവണ കളിക്കാരെ തെരഞ്ഞെടുക്കാൻ ആവശ്യമായ സമയം ലഭിച്ചിട്ടില്ല. വരും വർഷങ്ങളിൽ കൂടുതൽ മികച്ച താരങ്ങളെ കണ്ടെത്തി ടീമിനെ ശക്തമാക്കും. ടീമിൽ മലയാളികളെയാണ് കൂടുതൽ ഉൾപ്പെടുത്താൻ താൽപര്യം -ബിനോ ജോർജ് പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. ഗോകുലം കേരള എഫ്.സി പ്രസിഡൻറ് വി.സി. പ്രവീൺ, ടെക്നിക്കൽ ഡയറക്ടർ സി.എം. രഞ്ജിത്ത്, പ്രസ്ക്ലബ് സെക്രട്ടറി വിപുൽനാഥ്, ട്രഷറർ കെ.സി. റിയാസ് എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച രാത്രി എട്ടിന് കോർപറേഷൻ സ്റ്റേഡിയത്തിൽ ചെന്നൈ എഫ്.സിക്കെതിരെയാണ് ഗോകുലം എഫ്.സിയുടെ ആദ്യ ഹോം മത്സരം. സ്കൂൾ^കോളജ് വിദ്യാർഥികൾക്ക് തിരിച്ചറിയൽ രേഖ ഹാജറാക്കിയാൽ സൗജന്യ പ്രവേശനം നൽകുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.