Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2018 9:37 PM GMT Updated On
date_range 13 Jan 2018 8:57 AM GMTഗോകുലത്തോട് പകരംവീട്ടി ഇന്ത്യൻ ആരോസ് (1-0)
text_fieldsbookmark_border
കോഴിക്കോട്: ഇന്ത്യൻ ആരോസിെൻറ കുഞ്ഞുതാരങ്ങളുടെ വേഗത്തിനും കളിമികവിനും മുന്നിൽ ഗോകുലത്തിെൻറ വല്യേട്ടന്മാർ ഇടറിവീണു. െഎ ലീഗ് ഫുട്ബാളിൽ തോൽവിയിൽനിന്ന് തോൽവിയിേലക്ക് ‘മുന്നേറുന്ന’ ഗോകുലം കേരള എഫ്.സിക്ക് ആരോസിെൻറ കൗമാരപ്പടക്കെതിരെ നാണംകെട്ട േതാൽവി.കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അണ്ടർ 17 േലാകകപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത ടീം ജയിച്ചുകയറിയത്. കളംനിറഞ്ഞു കളിച്ച് ഗാലറിയുടെ കൈയടി നേടിയ മലയാളി താരം െക.പി. രാഹുലിെൻറ പാസിൽനിന്ന് 77ാം മിനിറ്റിൽ അഭിജിത് സർക്കാറാണ് വിധി നിർണയിച്ച ഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ ഗോകുലത്തോട് തോറ്റ ആരോസിന് മധുരപ്രതികാരവുമായി ഇൗ ജയം. ഇതോടെ 10 കളികളിൽനിന്ന് 10 പോയൻറുമായി ആരോസ് ഏഴാം സ്ഥാനത്തേക്കുയർന്നു. ഗോകുലം എട്ടു കളികളിൽനിന്ന് നാലു പോയൻറുമായി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. തിങ്കളാഴ്ച കോർപറേഷൻ സ്റ്റേഡിയത്തിൽ ചർച്ചിൽ ബ്രദേഴ്സാണ് ഗോകുലത്തിെൻറ അടുത്ത എതിരാളികൾ.
കളിയിലാണ് കാര്യം
ഒഡാഫ ഒകോലിയും ഡാനിയൽ അഡോയുമടക്കമുള്ള ആഫ്രിക്കൻ താരങ്ങൾക്കെതിരെ ചെറുപിേള്ളരായ ആരോസ് വീരോചിതമായി പൊരുതിയാണ് ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ കളി ഗോകുലത്തിെൻറ നിയന്ത്രണത്തിലായിരുന്നു. േലാകകപ്പിൽ ഇന്ത്യക്കായി ഗോൾ നേടിയ ജീക്സൺ സിങ് തൗനാജോമും പ്രതിരോധത്തിലെ കരുത്തൻ അൻവർ അലിയുമുൾപ്പെടെ കഴിഞ്ഞ കളിയിൽ പുറത്തിരുന്ന താരങ്ങളെ ഇറക്കിയാണ് കോച്ച് ലൂയിസ് നോർട്ടൻ ഡി മറ്റോസ് ആരോസിനെ വിന്യസിച്ചത്. ഗോകുലം മൂന്നു മാറ്റങ്ങൾ വരുത്തി. േഗാകുലത്തിെൻറ ൈനജീരിയൻ സ്ട്രൈക്കർ ഒഡാഫ ഒകോലിയെ ജിേതന്ദ്ര സിങ്ങും അൻവർ അലിയും തുടക്കം മുതൽ പൂട്ടാൻ ശ്രമം നടത്തി. പത്താം മിനിറ്റിൽ ഒഡാഫയുടെ ഹെഡർ പാഴായതാണ് ഗോകുലത്തിന് ലഭിച്ച ആദ്യ അവസരം. മധ്യനിരയിൽ ആരോസ് ക്യാപ്റ്റൻ അമർജിത് സിങ് കിയാമും ജീക്സൺ സിങ്ങും നിറംമങ്ങിയത് ഗോകുലത്തിന് മുതലാക്കാനുമായില്ല. 36ാം മിനിറ്റിൽ ഫ്രാൻസിസ് സേവ്യറിന് പകരം വിക്കി മീത്തി എത്തിയത് ഗോകുലത്തിെൻറ കളിയിൽ പ്രതിഫലിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.
വന്നു ഗോൾ
രണ്ടാം പകുതിയിൽ ആരോസ് ഗോളിനായി ഉറപ്പിച്ചുള്ള വരവായിരുന്നു. 52ാം മിനിറ്റിൽ സഞ്ജീവ് സ്റ്റാലിെൻറ കോർണർ കിക്കിന് രാഹുൽ തലവെച്ചെങ്കിലും േഗാകുലം മിഡ്ഫീൽഡർ മുഹമ്മദ് റാഷിദ് ഗോൾലൈൻ സേവിലൂടെ ഗോൾ നിഷേധിച്ചു. മുേന്നറ്റനിരയിൽ നിരാശപ്പെടുത്തിയ ഒഡാഫയെ 60ാം മിനിറ്റിൽ പിൻവലിച്ച കോച്ച് പുതിയ താരമായ ബഹ്റൈൻകാരൻ മഹ്മൂദ് അൽഅജ്മിക്ക് അവസരം നൽകി.
പിന്നീടാണ് രാഹുലിെൻറ മികവിൽ ഗോൾ പറിന്നത്. പ്രൊവാത് ലക്രയെ വേഗംകൊണ്ട് വിസ്മയിപ്പിച്ച രാഹുൽ ഇടതുവിങ്ങിൽനിന്ന് നിലംപറ്റെ നീട്ടിയ േക്രാസ് അഭിജിത് സർക്കാർ വലയിലാക്കുകയായാിരുന്നു. കിവി ഷിമോമിയുടെ ഒറ്റയാൻ നീക്കങ്ങളിലൂടെ ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും തോൽവിയിൽ തലതാഴ്ത്തി ഗോകുലം താരങ്ങൾക്ക് മടങ്ങേണ്ടിവന്നു. ഗോളടിച്ച് വീരനായ അഭിജിത് സർക്കാറാണ് ‘ഹീറോ ഒാഫ് ദ മാച്ച്’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story