കടം ബാക്കി: ഗോവയോട് വീണ്ടും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് (2-1)
text_fieldsകൊച്ചി: െഎ.എസ്.എല്ലിലെ നിർണായക മത്സരത്തിെൻറ ഗൗരവമില്ലാതെ കളത്തിലിറങ്ങിയ േകരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ വീണ്ടും അടിയറവ് പറഞ്ഞു. പന്തടക്കത്തിലും കൃത്യമായ പാസുകളിലും ഏറെ മികവ് പുലർത്തിയ ഗോവയോട് 2-1ന് ബ്ലാസ്റ്റേഴ്സിെൻറ തോറ്റുതോടെ ആദ്യ പാദത്തിലെ നാണക്കേടിെൻറ കടം ബാക്കി. ഗോവക്കായി ഫെറാൻ കൊറൊമിനസും (7), എഡു ബേഡിയയും (77) സ്കോർ ചെയ്തു. 29ാം മിനിറ്റിൽ സി.കെ. വിനീതാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 10 കളിയിൽ 19 പോയൻറുമായി ഗോവ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ 12 മത്സരത്തിൽ 14 പോയൻറുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി. ഡൽഹിക്കെതിരെ ജാംഷഡ്പുർ ജയിച്ചതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. ജാംഷഡ്പുരിനെതിരെ കളിച്ച ടീമിൽനിന്ന് പരിക്കേറ്റ കെസിറോൺ കിസിറ്റോ, കരൺ സാഹ്നി, ശദപ് സമുവേൽ എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഗോൾവലക്കു മുന്നിൽ പോൾ റഹൂബ്കയെത്തി. 4-2-3-1 ശൈലിയിൽ ആക്രമണ ചുമതല ഇയാൻ ഹ്യൂമിനായിരുന്നു.
അടിതടയുടെ ആദ്യപകുതി
തുടക്കം മുതൽ ശ്രദ്ധയോടെ ആക്രമിച്ചു കളിക്കാനായിരുന്നു ഇരു ടീമുകളുടെയും ശ്രമം. മികച്ച നീക്കങ്ങൾകൊണ്ടും കൃത്യമായ പാസുകൾകൊണ്ടും ഗോവ ബ്ലാസ്റ്റേഴ്സിനെ നിരന്തരം പരീക്ഷിച്ചു. മൂന്നാം മിനിറ്റിൽ വിനീതിനെ ബോക്‌സിന് പുറത്ത് വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഫ്രീകിക്ക് ഗോവൻ ബോക്‌സില്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. എന്നാൽ, ഗോവൻ ആക്രമണത്തിന് മൂർച്ച ഏറെയായിരുന്നു. ആദ്യ മിനിറ്റ് മുതൽ അവർ നടത്തിയ മുന്നേറ്റം ഏഴാം മിനിറ്റിൽ ലക്ഷ്യംകണ്ടു. വലതുവിങ്ങിൽ ഫെർണാണ്ടോസും മന്ദർ റാവു ദേശായിയും തുടങ്ങിവെച്ച നീക്കത്തിനൊടുവിൽ പന്തുമായി മന്ദർ റാവു ബോക്സിലേക്കെത്തി മാർക്ക് ചെയ്യാതെ നിന്ന കൊറോമിനസിന് നീട്ടി. അമിതാവേശം കൂട്ടാതെ ബ്ലാസ്റ്റേഴ്സ് താരങ്ങളെ കാണികളാക്കി റഹൂബ്കയെ മുന്നിൽനിർത്തി കൊറോമിനസ് പന്ത് വലയിലാക്കി. കൊറോമിനസിെൻറ പത്താം ഗോൾ. ഗോൾവീണിട്ടും ഗോവ അടങ്ങിയില്ല. ഇതിനിടെ, മധ്യനിര കൂടുതൽ ഏകോപിപ്പിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവ് സൂചന നൽകി. 29ാം മിനിറ്റിൽ വിനീതിെൻറ സമനില ഗോളിലൂടെ ഫലവും കണ്ടു. ഗോവൻ ഗോൾകീപ്പർ കട്ടിമണിയെടുത്ത ഗോൾ കിക്ക് പിടിച്ചെടുത്ത വെസ് ബ്രൗൺ പന്ത് ഹംഗലിന് നീട്ടി. ഹംഗലിെൻറ ഹെഡർ ബോക്സിലേക്ക് കുതിച്ചെത്തിയ വിനീതിെൻറ മുന്നിലേക്ക്. സമയം പാഴാക്കാതെ വിനീതെടുത്ത ഷോട്ട് ഗോവൻ പ്രതിരോധം മറികടന്ന് വല കുലുക്കി. ഒന്നാം പകുതി 1^1ന് അവസാനിച്ചു.
പ്രതിരോധം മുറുക്കി; ഗോൾ വന്നില്ല
ലീഡുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും രണ്ടാം പകുതിയിൽ കളിച്ചുതുടങ്ങിയത്. ഗോവയാണ് ആക്രമണം അഴിച്ചുവിട്ടത്. കളി ബ്ലാസ്റ്റേഴ്സ് പകുതിയിൽതന്നെയായി. ഒാരോ മിനിറ്റിലും മഞ്ഞപ്പടയുടെ പ്രതിരോധവും ഗോളിയും പരീക്ഷിക്കപ്പെട്ടു. 52ാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് അവസരം ലഭിച്ചത്. മിലൻ സിങ് -ബ്രൗൺ മുന്നേറ്റം കണക്ഷനില്ലാതെ മുറിഞ്ഞു. പക്ഷേ, ഗോവ ഒാൾറൗണ്ട് മികവുമായി കളം ഭരിക്കുകയായിരുന്നു. മഞ്ഞപ്പടയുടെ മുനയൊടിച്ചും മികച്ച നീക്കം ആസൂത്രണം ചെയ്തും അവർ കളം വാണു. ഇയാൻ ഹ്യും ^വിനീത് മുന്നേറ്റത്തെ ഒരിക്കൽപോലും േബാക്സിനുള്ളിലെത്തിച്ചില്ല. 60-70 മിനിറ്റിനിടയിൽ ഇൗതരത്തിൽ മൂന്നുനാല് നീക്കങ്ങളെങ്കിലും ലക്ഷ്യത്തിലെത്താതെ അവസാനിച്ചു. മറുപകുതിയിൽ ഗോവയുടെ മിന്നൽ റെയ്ഡുകൾ ജിങ്കാനും ബ്രൗണും ജാഗരൂകരായിരുന്ന് ചെറുത്തു. പക്ഷേ, 77ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ നെഞ്ചുതകർത്ത ഗോളെത്തി. ഫെർണാണ്ടസ് എടുത്ത കോർണർ കിക്ക് എഡു ബേഡിയ തീതുപ്പുന്ന ഹെഡറിലൂടെ വലയിലേക്കിടുകയായിരുന്നു. സമനിലക്കായി പൊരുതിയ ബ്ലാസ്‌റ്റേഴ്‌സിന് അവസാന 10 മിനിറ്റിൽ ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും കൂട്ടായി ചെറുത്തുനിന്ന ഗോവ മൂന്ന് പോയൻറ് സുരക്ഷിതമാക്കി. 27ന് ഡൽഹി ഡൈനാമോസിനെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.