െഎ.എസ്.എൽ: ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി
text_fieldsമഡ്ഗോവ: നാട്ടിൽ തോൽക്കാതെ പിടിച്ചുനിന്ന കേരള ബ്ലാസ്റ്റേഴ്സിന് മറുനാട്ടിലെ ആദ്യഅങ്കത്തിൽ വൻതോൽവി. അതാവെട്ട, ചോരാത്ത കൈകൾ എന്ന് പേരുകേട്ട പോൾ റഹൂബ്കയുടെ വലയിലേക്ക് കൊട്ടക്കണക്കിന് ഗോളടിച്ച് കയറ്റിയും. കരുത്തരായ എഫ്.സി ഗോവയോട് 5-2നായിരുന്നു മഞ്ഞപ്പട ദയനീയമായി കീഴടങ്ങിയത്. സീസണിലെ രണ്ടാം ഹാട്രിക്കുമായി സ്പാനിഷ് താരം ഫെറാൻ കൊറോമിനാസ് മഡ്ഗാവ് നെഹ്റുസ്റ്റേഡിയത്തിലെ നീലക്കടലിനുനടുവിൽ നിറഞ്ഞാടിയപ്പോൾ, രണ്ട് ഗോളുമായി മറ്റൊരു സ്പെയിൻ താരം മാനുവൽ ലാൻസറോത ഉറച്ച പിന്തുണ നൽകി.
സീസണിലെ ആദ്യ ജയം തേടി എതിരാളിയുടെ മുറ്റത്തിറങ്ങിയ ബ്ലാസ്റ്റേഴ്സാണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ഏഴാം മിനിറ്റിൽ ജാകിചന്ദ് സിങിനൊപ്പം കുതിച്ച മാർക് സിഫ്നിയോസ് ഇരമ്പിയാർത്ത നീലപ്പടയെ നിശബ്ദമാക്കി ഗോവൻ വലകുലുക്കി. എന്നാൽ, സടകുടഞ്ഞെഴുന്നേറ്റ ആതിഥേയർ പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് കേരള ആഘോഷം അവസാനിപ്പിച്ചു. ഒമ്പത്, 18 മിനിറ്റുകളിൽ മാനുവൽ ലാൻസറോതെയാണ് മഞ്ഞപ്പടയുടെ പ്രതിരോധത്തെയും ഗോളി റഹൂബ്കയെയും നിസ്സഹായരാക്കി സ്കോർ ചെയ്തത്. ആദ്യ ഗോൾ നാരായൺദാസിെൻറ ക്രോസ് നിലംതൊടുംമുേമ്പ വോളിയിലൂടെ വലയിേലക്ക് അടിച്ചു കയറ്റി. രണ്ടാമത്തേത് റഹൂബ്കയുടെ ഗോൾകിക്ക് ഷോട്ട് റാഞ്ചിയെടുത്ത് കൊറോമിനസ് നൽകിയ ക്രോസിലുടെ ലാൻസറോതെ ഗോളാക്കി.
രണ്ട് ഗോളിെൻറ നിരാശയിൽ പകച്ചുനിൽക്കാതെ പൊരുതിയ ബ്ലാസ്റ്റേഴ്സിനെ 30ാം മിനിറ്റിൽ ജാകിചന്ദ് സിങ് ഒപ്പമെത്തിച്ചു (2-2). വലതു വിങ്ങിലൂടെ നടത്തിയ സുന്ദരമായ ഒാപറേഷനായിരുന്നു ഗോളിന് വഴിയൊരുക്കിയത്. സിഫ്നിയോസിെൻറ ആദ്യ ഗോളിലേക്ക് പന്തെത്തിച്ചതും വിങ്ങിലൂടെ ചാട്ടുളിപോലെ കുതിച്ചു പാഞ്ഞ ജാകിചന്ദ് സിങ് തന്നെ.
കൊറോ ഹാട്രിക്
രണ്ടാംപകുതിയിൽ കളി തീർത്തും മാറി. ആദ്യ 45 മിനിറ്റിൽ അവസരങ്ങളില്ലാതെ അലഞ്ഞുനടന്ന ഫെറാൻ കൊറോമിനാസ് ഇടവേളയിൽ ചാർജ് ചെയ്തത് പോലെ നിറഞ്ഞാടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കാരെ തീർത്തും നിസ്സഹായരാക്കി പന്തുമായി കുതിച്ചപ്പോൾ വെറും ആറ് മിനിറ്റിനുള്ളിലായിരുന്നു മൂന്നുഗോളുകൾ പിറന്നത്. 48, 51, 54മിനിറ്റുകളിലെ മൂന്ന് ഗോളും പിറന്നത് കീറത്തുണിയായി മാറിയ മഞ്ഞപ്പടയുടെ പ്രതിരോധപ്പിഴവിലൂടെ. മധ്യവരയിൽ നിന്നും കൊറോമിനസ് പന്ത് തൊടുേമ്പാൾ ബ്ലാസ്റ്റേഴ്സ് പകുതിയിൽ ഒന്നോ രണ്ടോ താരങ്ങൾ മാത്രമായിരുന്നു തടയാനുണ്ടായിരുന്നത്.
നെടുനീളൻ ക്രോസുമായി ഗോവ മുന്നേറ്റക്കാർക്ക് പന്തു നൽകുേമ്പാൾ ജിങ്കാനും പെസിചും ആയുധങ്ങളില്ലാതെ വീണു. ഗോളി റഹൂബ്കയ്ക്ക് തൊട്ടതെല്ലാം പിഴക്കുകയും ചെയ്തു.
പരിക്കേറ്റ് ബ്ലാസ്റ്റേഴ്സ്
കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ പകരക്കാരെന തേടേണ്ടിവന്ന കേരളത്തിന് ശനിയാഴ്ച തുടക്കംതന്നെ പിഴച്ചുവെന്ന് പറയാം. പരിക്കേറ്റ് വീണ സ്റ്റാർ സ്ൈട്രക്കർ ദിമിതർ ബെർറ്റോവിന് പകരം മിലൻസിങ്ങാണ് എത്തിയത്. ഇയാൻ ഹ്യൂമും സസ്പെൻഷനിലായ സി.കെ. വിനീതും ഗാലറിയിലിരുന്നപ്പോൾ സിഫ്നിയോസ് തന്നെ ആക്രമണം നയിച്ചു. ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ ലോകൻ മീറ്റിയായിരുന്നു ജാകിചന്ദിനും ബെർബറ്റോവിനുമൊപ്പം. തൊട്ടുപിന്നിൽ പെകൂസനും അരാറ്റ ഇസുമിയും. പ്രതിരോധത്തിൽ റിനോ-ജിങ്കാൻ-പെസിച്-ലാൽറുതാര കൂട്ടും. വെസ്ബ്രോണിനെ ഇക്കുറിയും കോച്ച് റെനെ കളത്തിലിറക്കിയില്ല.
എന്നാൽ, മൂന്നാം മിനിറ്റിൽ ബെർബറ്റോവ് മടങ്ങിയതോടെ ബ്ലാസ്റ്റേഴ്സിെൻറ ബുദ്ധികേന്ദ്രം മരവിച്ച പോലെയായി. പാസുകൾ അലക്ഷ്യമായി മാറി, ഫ്രീകിക്കും കോർണറുമെല്ലാം എവിടേക്കോ പറന്നുപോയി. ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ കളി കൈവിട്ടതോടെ ആ വിടവിലൂടെ പന്ത് തട്ടിയെടുത്ത് ഗോവ അതിവേഗ ഗെയിം പുറത്തെടുത്തു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിെൻറ വീഴ്ചകൾ പൂർണമായി മുതലെടുത്തുകൊണ്ടായിരുന്നു ഗോവയുടെ നീക്കങ്ങൾ.
ഒന്നാം പകുതിയിൽ മികച്ച ചില പ്രതിരോധനീക്കങ്ങൾ കണ്ടത് മാത്രം ആശ്വാസമായി. രണ്ടാംപകുതിയിൽ ലൻസറോതെ-കൊറോമിൻസ്, മന്ദർറാവു ദേശായ് കൂട്ട് ഏകോപിച്ച് നീക്കം ശക്തമാക്കിയതോടെ മഞ്ഞപ്പടയുടെ പ്രതിരോധം അപ്രത്യക്ഷമായി. ഇരമ്പിയാർത്ത ഗോവൻ മുന്നേറ്റത്തിെൻറ ഗോളെണ്ണം അഞ്ചിൽ ഒതുങ്ങിയത് ആരാധകരുടെ പ്രാർഥനയുടെ മാത്രം ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.