കശ്മീരിനെതിരായ കളി മാറ്റിയില്ല; മിനർവ കോടതിയിൽ
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ റിയൽ കശ്മീരുമായുള്ള മത് സരം റദ്ദാക്കാൻ തയാറാവാത്ത ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെതിരെ മിനർവ ഡൽഹി ഹൈകോടതിയിൽ. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത ഫെഡറേഷൻ, നേരത്തെ നിശ്ചയിച്ച സമയം തന്നെ കളിയുണ്ടാവുമെന്നും മത്സരത്തിനെത്തിയില്ലെങ്കിൽ കശ്മീരിന് മൂന്ന് പോയൻറ് ലഭിക്കുമെന്നും അറിയിച്ചിരുന്നു.
റിയൽ കശ്മീർ താരങ്ങൾ മത്സരത്തിനായി ജഴ്സിയണിഞ്ഞ് മൈതാനത്തിറങ്ങിയെങ്കിലും എതിരാളികൾ എത്താത്തതോടെ െഎ ലീഗ് അരങ്ങേറ്റക്കാർക്ക് വിലപ്പെട്ട മൂന്ന് പോയൻറ് ലഭിച്ചു. സുരക്ഷ സംബന്ധിച്ച് രേഖമൂലം ഒരു ഉറപ്പും നൽകാത്തതിനാലാണ് മത്സരത്തിന് പോവാതിരുന്നതെന്നാണ് മിനർവയുടെ വാദം.
എന്നാൽ, മത്സരത്തിനായി ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നതായും താരങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കിയതിനു ശേഷമാണ് കളി നടത്താൻ തീരുമാനിച്ചതെന്നും ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പറഞ്ഞു. ഫിഫ നിയമപ്രകാരം നിശ്ചയിച്ച മത്സരത്തിന് ഒരു ടീം എത്തിയില്ലെങ്കിൽ എതിർ ടീമിന് മൂന്ന് പോയൻറ് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.