ക്രിസ്റ്റ്യാനോക്ക് ഇഷ്ടമായി; ഹോട്ടൽ ജീവനക്കാർക്ക് 16 ലക്ഷം ടിപ്പ്
text_fieldsലണ്ടൻ: കളത്തിലും പുറത്തും അപ്രതീക്ഷിത നീക്കങ്ങൾകൊണ്ട് അമ്പരപ്പിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രീതിയാണ്. റയൽ മഡ്രിഡിൽനിന്ന് യുവൻറസിലേക്ക് കൂടുമാറിയ സൂപ്പർ താരം അതിനിടയിൽ മറ്റൊരു നീക്കത്തിലൂടെ ആരാധകരെ ഞെട്ടിച്ചു. ലോകകപ്പ് കഴിഞ്ഞ് അവധിക്കാലം ചെലവഴിച്ച ഗ്രീസിലെ ഹോട്ടൽ ജീവനക്കാർക്ക് ക്രിസ്റ്റ്യാനോ നൽകിയ ടിപ്പ് കേട്ടാൽ കണ്ണുതള്ളും- 20,000 യൂറോ. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 16 ലക്ഷം.
ലോകകപ്പ് പ്രീക്വാർട്ടറിൽ പോർചുഗൽ പുറത്തായതിനു പിന്നാലെ കുടുംബവും സുഹൃത്തുക്കളുമൊത്ത് ഗ്രീസിലെ കോസ്റ്റ നവാറിനോയിലെ ആഡംബര റിസോർട്ടിലേക്കാണ് ക്രിസ്റ്റ്യാനോ പറന്നത്. 10 ദിവസത്തെ സുഖവാസത്തിനിടെ തങ്ങളെ പരിചരിച്ച ഹോട്ടൽ സ്റ്റാഫിനെ താരത്തിന് വല്ലാതെ ഇഷ്ടമായി. പാപ്പരാസികളെയും ആരാധകരെയും അകറ്റിനിർത്തി സ്വകാര്യത കാത്തുസൂക്ഷിച്ചതിനും ആതിഥ്യത്തിനുമുള്ള പാരിതോഷികമായി 10 പേർക്ക് 2000 യൂറോ വീതം സമ്മാനിച്ചാണ് ഇവിടം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.