ശൈഖ് കമാൽ കപ്പ്: സെമിയിൽ പൊരുതിത്തോറ്റ് ഗോകുലം
text_fieldsചിറ്റഗോങ്: അധിക സമയത്തേക്ക് നീങ്ങിയ ആവേശപ്പോരാട്ടത്തിനൊടുവിൽ മലയാളിയുടെ സ്വന്തം ഗോകുലം കേരള ബംഗ്ലാദേശിലെ ശൈഖ് കമാൽ ഇൻറർനാഷനൽ ക്ലബ് കപ്പ് ഫൈനൽ കാണാതെ പ ുറത്ത്. നിലക്കാതെ ആരവം മുഴക്കിയ പതിനായിരത്തിലേറെ നാട്ടുകാരുടെ പിന്തുണയിൽ കളിച് ച ആതിഥേയ ക്ലബ് ചിറ്റഗോങ് അബഹാനിക്കെതിരെ രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ഗോകുലത്തിെൻറ കീഴടങ്ങൽ (3-2).
ആദ്യ പകുതിയിൽ ഹെൻറി കിസികയുടെ ഗോളിൽ (29ാം മിനിറ്റ്) ലീഡ് പിടിച്ച കേരള സംഘം, രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ സമനില വഴങ്ങിയെങ്കിലും നായകൻ മാർകസ് ജോസഫിെൻറ ത്രില്ലർ ഗോളിൽ (80) വീണ്ടും ലീഡ് പിടിച്ചു.
കളി ജയിച്ചുവെന്നുറപ്പിക്കാനിരിക്കെ 90ാം മിനിറ്റിൽ തിരിച്ചടിച്ച് ബംഗ്ലാദേശ് ടീം വീണ്ടും ഒപ്പമെത്തി. ഇതോടെ കളി അധിക സമയത്തേക്ക് നീങ്ങി. ഐവറി കോസ്റ്റ് താരം ദിദിയർ ബ്രോസുവിെൻറ ഇരട്ട ഗോളാണ് ചിറ്റഗോങ്ങുകാരെ രണ്ടു തവണയും പിന്നിൽനിന്ന് ഒപ്പമെത്തിച്ചത്.
എക്സ്ട്രാ ടൈമിലും മേധാവിത്വം നിലനിർത്തിയെങ്കിലും 105ാം മിനിറ്റിൽ വഴങ്ങിയ ഒരു ഗോൾ കേരള ടീമിെൻറ വിധിയെഴുതി. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് കൈയടി നേടിയിട്ടും അവിചാരിതമായ പ്രതിരോധപ്പിഴവുകൾ ഗോകുലത്തിെൻറ ഫൈനൽ സ്വപ്നങ്ങൾ പൊലിച്ചു.
അവസാന മിനിറ്റുകളിൽ എണ്ണമറ്റ അവസരങ്ങൾ ലഭിച്ചെങ്കിലും സ്കോർ ചെയ്യാനായില്ല. ഡ്യുറൻറ് കപ്പ് കിരീടവുമണിഞ്ഞാണ് ഗോകുലം ബംഗ്ലാദേശിലെത്തിയത്. ഫൈനലിലെത്തിയില്ലെങ്കിലും മികച്ച ടീമെന്ന പെരുമയുമായി ഐ ലീഗ് സീസണിന് ഒരുങ്ങാനായെന്ന് ആശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.