സൗദിക്കെതിരെ ജർമനിക്ക് കഷ്ടിച്ച് ജയം
text_fieldsലെവർകൂസൻ: കിരീടം നിലനിർത്താനായി റഷ്യയിലേക്ക് പറക്കുംമുമ്പ് ലോകചാമ്പ്യന്മാർക്ക് ജയിച്ചെന്ന് ആശ്വസിക്കാം. പക്ഷേ, 2014 ബ്രസീൽ ആവർത്തിക്കാനുള്ള മരുന്നൊന്നും ലോയ്വിെൻറ പടയാളികളിൽനിന്നു ഇതുവരെ പുറത്തുവന്നിട്ടില്ല. ജയമറിയാതെ കടന്നുപോയ അഞ്ചുമത്സരങ്ങൾക്കൊടുവിൽ ജർമനിക്ക് സൗദിക്കെതിരെ ആശ്വാസജയം. ലെവർകൂസനിൽ നടന്ന സന്നാഹ മത്സരത്തിൽ 2-1നായിരുന്നു ലോകചാമ്പ്യന്മാരുടെ ജയം. കളിയുടെ എട്ടാം മിനിറ്റിൽ തിമോ വെർനറുടെ മനോഹര ഗോളിൽ അവർ ലീഡ് നേടി. മാർകോ റ്യുസ് വെച്ചുനീട്ടിയ ക്രോസ് വെർനർ അനായാസം വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കും മുേമ്പ സെൽഫ്ഗോളിെൻറ രൂപത്തിൽ രണ്ടാമത്തേതും പിറന്നു. വെർനറിൽനിന്നു മ്യൂളറിലേക്കുള്ള ക്രോസ് വീണുകിടന്നു തടയുന്നതിനിടെ ഉമർ ഹൗസാവിയുടെ കാലിൽതട്ടിയാണ് സെൽഫ് ഗോൾ പിറന്നത്. 2-0ത്തിന് ലീഡ് പിടിച്ച ആത്മവിശ്വാസവുമായി കളംവിട്ട ജർമനിയുടെ പ്രതിരോധപ്പിഴവുകൾ തുറന്നു കാണിക്കുന്നതായിരുന്നു രണ്ടാം പകുതിയിൽ സൗദിയുടെ പ്രകടനങ്ങൾ. പ്രതിരോധവും മുന്നേറ്റവും മാറ്റിപ്പണിത ജർമൻനിരയിൽ അവർ പിഴവുകൾ കണ്ടെത്തി. എങ്കിലും, ഗോൾ പിറക്കാൻ 84ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മാറ്റ് ഹുമ്മൽസിെൻറ ഫൗളിന് ലഭിച്ച പെനാൽറ്റി കിക്ക് മുഹമ്മദ് അൽ സഹ്ലാവി എടുത്തെങ്കിലും ഗോളി മാനുവൽ നോയർ തടഞ്ഞിട്ടു. പേക്ഷ, റീബൗണ്ട് ചെയ്ത പന്ത് ചാടിവീണ സൗദി താരം തയ്സിർ ജാസിം വലയിലാക്കി മറുപടി ഗോൾ കുറിച്ചു.
2002 ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ തങ്ങളെ 8-0ത്തിന് തകർത്ത ജർമനിക്കെതിരെ സൗദിക്ക് തലയുയർത്തി മടങ്ങാൻ കരുത്ത് നൽകുന്ന വീരോചിത തോൽവി. നവംബറിനു ശേഷം ഒരുകളിയും ജയിക്കാത്ത ജർമനിക്ക് ആശ്വാസമാണ് ഇൗ ഫലം. മൂന്ന് സമനിലയും രണ്ട് തോൽവിയുമായി പൊറുതിമുട്ടിയ ലോയ്വിന് നെഞ്ചുവിരിച്ച് റഷ്യയിൽ വിമാനമിറങ്ങാൻ കരുത്ത് നൽകുന്ന ജയം. മറ്റു മത്സരങ്ങളിൽ സ്വിറ്റ്സർലൻഡ് 2-0ത്തിന് ജപ്പാനെയും ക്രൊയേഷ്യ 2-1ന് സെനഗലിനെയും തോൽപിച്ചു. പോളണ്ട്-ചിലി മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.