എൻെറ ടീം ബ്രസീൽ തന്നെ
text_fieldsലോക കപ്പ് ഫുട്ബോള്‍ ലഹരി ലോകമാകെ പടർന്നുകയറുമ്പോള്‍ എന്‍റെ മനസ്സിലിന്നും പെലെയുടെയും സീക്കോയുടേയും നെയ്മറിന്‍റെയും ബ്രസീലിനോടുള്ള ആരാധന തന്നെയാണ്.. സാംബാ നൃത്ത ശൈലീ ഫുട്ബോളിനോടുള്ള ഇഷ്ടമാണതിനു കാരണം...
ഫുട്ബാള്‍ ഇഷ്ടമായിരുന്നു പണ്ടേ. കുട്ടിയായിരുക്കുമ്പോഴേ പെലെയെ കുറിച്ച് കേട്ടിട്ടുണ്ട്. പിന്നീട് വായിച്ചും പഴയ ക്ലിപ്പിങ്ങുകൾ കണ്ടും പെലെ എന്‍റെയും മനസ്സിലെ ഇതിഹാസമായി. 1986ലെ ലോക കപ്പാണ് എന്നിലെ ഫുട്ബോള്‍ ഭ്രമം കത്തിച്ചുവിട്ടത്. ബ്രസീലിെൻറ പ്രകടനം ഏറ്റവും മികച്ചതായിരുന്നു ആ ലോക കപ്പില്‍. ഗള്‍ഫില്‍ ജോലി ചെയ്യുകയാണ് അന്ന് ഞാന്‍. എല്ലാ മത്സരങ്ങളും ടിവിയില്‍ കണ്ടു. കപ്പ് ബ്രസീലിനെന്നുതന്നെ ഉറപ്പിച്ചിരുന്നു. സീക്കോ എന്ന കളിക്കാരന്‍റെ അതിമനോഹരമായ ഒരു ഗോള്‍ അന്നത്തെ ലോക കപ്പിലെ ചേതോഹര കാഴ്ചയായിരുന്നു.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനസ്സിലത് നിറഞ്ഞു നില്‍ക്കുന്നുണ്ട്. സെമി ഫൈനലില്‍ ബ്രസീല്‍ ഫ്രാന്‍സിനോട് തോറ്റപ്പോള്‍ കഠിനമായ വേദന തോന്നിയിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇപ്പോള്‍ വിലയിരുത്തുമ്പോള്‍ ആ ലോക കപ്പ് ഫുട്ബാൾ മത്സരത്തിനു ശേഷം അത്രയും മികച്ച നിലയിലെത്താന്‍ പിന്നീട് ബ്രസീലിനായിട്ടില്ല. നെയ്മര്‍ എന്ന കളിക്കാരന്‍ അപാരമായ പ്രതിഭകൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട്. പെലെയുടെയും സീക്കോയുടെയും ഈ പിന്മുറക്കാരന്‍ എന്‍റെ പ്രിയതാരമാണ്. ഇതിനര്‍ത്ഥം ഞാന്‍ നല്ല ടീമുകളെയും കളിക്കാരെയും ഇഷ്ടപ്പെടുന്നില്ല എന്നല്ല. രാഷ്ട്രീയത്തില്‍ ജീവിതത്തില്‍ ഒരിക്കലും കാലു മാറില്ലെങ്കിലും ഫുട്ബാള്‍ ആസ്വാദനത്തില്‍ അങ്ങിനെ ഒരു വാശിയില്ല.
അര്‍ജന്‍റീന മറഡോണയുടേയും മെസ്സിയുടേയും സുവര്‍ണ്ണഗോളുകള്‍ കൊണ്ട് തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ അവരുടെ പക്ഷത്തും നിന്നിട്ടുണ്ട്. ഫുട്ബാള്‍ ആസ്വാദനത്തിലെ കാലുമാറ്റക്കാരനെന്ന് എന്നെ വിളിച്ചാലും എനിക്ക് വിഷമമില്ല. കാത്തിരിക്കുന്നു.. പ്രകമ്പനം ആരാണുളവാക്കുക.. എന്‍റെ പഴയ ഇഷ്ടക്കാരായ ബ്രസീലോ പുതിയ പടക്കുതിരകളായ അന്‍ജന്‍റീനയോ.? അതോ മറ്റേതെങ്കിലും ടീമോ.? കാത്തിരിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.