Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി ബാഴ്​സലോണ​...

മെസ്സി ബാഴ്​സലോണ​ വിട്ട്​ മാഞ്ചസ്​റ്റർ സിറ്റിയിലേക്കോ?; ചർച്ചകൾ കൊഴുക്കുന്നു

text_fields
bookmark_border
മെസ്സി ബാഴ്​സലോണ​ വിട്ട്​ മാഞ്ചസ്​റ്റർ സിറ്റിയിലേക്കോ?; ചർച്ചകൾ കൊഴുക്കുന്നു
cancel

ലയണൽ മെസ്സിയെന്ന ഫുട്​ബാൾ ഇതിഹാസത്തി​​​െൻറ കളിജീവിതം ബാഴ്​സലോണയെന്ന സ്​പാനിഷ്​ ക്ലബുമായി അടർത്തിയെടുക്കാനാകാത്ത വിധം ഇഴചേർന്നതാണ്​. 14ാം വയസ്സിൽ, കൃത്യമായി പറഞ്ഞാൽ 2001ൽ ബാഴ്​സയുടെ ജൂനിയർ ടീമുമായി കരാർ ഒപ്പിട്ട മെസ്സിക്ക്​ പിന്നീട്​ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മെസ്സിയുടെ കാലുകള​ുടെ മാന്ത്രികതയിലാണ്​ കഴിഞ്ഞ ഒരു ദശാബ്​ദത്തിലേറെയായി ന്യൂകാംപ്​ സ്​റ്റേഡിയം ആരവങ്ങളിലേക്കുയർന്നിരുന്നത്​. പക്ഷേ കഴിഞ്ഞ ഏതാനും മാസങ്ങളായി മെസ്സിയെ ബന്ധപ്പെടുത്തി ബാഴ്​സലോണയിൽ നിന്നും വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. ബാഴ്​സയുമായുള്ള കരാർ അടുത്ത വർഷം മെസ്സി പുതുക്കില്ലെന്നാണ്​ റിപ്പോർട്ടുകൾ​.

എന്താണ്​ യഥാർഥ പ്രശ്​നം?

സ്​പാനിഷ്​ റേഡിയോ നെറ്റ്​വർക്കായ കഡെന സെറി​​​െൻറ റിപ്പോർട്ട്​ ക്ലബ്ബുമായുള്ള കരാർ മെസ്സി പുതുക്കില്ലെന്നതിലേക്കാണ്​​ സൂചനകൾ നൽകുന്നത്​. 2017ൽ മെസ്സിയുമായി പുതുക്കിയ കരാർ 2021ൽ അവസാനിക്കും​. കളത്തിനുപുറത്ത്​ ബോർഡുമായുള്ള പ്രശ്​നങ്ങളാണ്​ ​താരത്തി​​​െൻറ മനസ്സ്​ മടുപ്പിക്കുന്നതെന്ന്​ ഇ.എസ്​.പി.എൻ നേരത്തേ റിപ്പോർട്ട്​ ചെയ്​തിരുന്നു. പുറത്താക്കിയ കോച്ച്​ ഏർണെസ്​റ്റോ വാൽ​വെർദയുമായുള്ള അസ്വാരസ്യങ്ങളും താരങ്ങൾക്കിടയിലെ പടലപ്പിണക്കങ്ങളുമെല്ലാം മാധ്യമങ്ങൾക്ക്​ ചോർത്തി നൽകുന്നതിൽ മെസ്സി അസ്വസ്ഥനായിരുന്നു. ഇതിന്​ പുറമേ കൊറോണ വൈറസി​​​െൻറ വ്യാപനം മൂലം മൈതാനങ്ങൾ നിശ്ചലമായതോടെ താരങ്ങളുടെ ശമ്പളം 70% വെട്ടിക്കുറക്കുന്നത്​ അടക്കമുള്ള കടുത്ത നടപടികൾ ബാഴ്​സ സ്വീകരിച്ചിരുന്നു. ഇതും താരത്തെ അസ്വസ്ഥനാക്കിയെന്നാണ്​ സൂചനകൾ. 

കളിയും രാഷ്​ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്ന സ്​പാനിഷ്​ ഫുട്​ബാളിൽ ടീമിന്​ മേലുളള കളിക്കാരുടെ അപ്രമാദിത്വത്തിന്​ നേരെ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുകൾ ഉയരാറുണ്ട്​. ടീം മാനേജർ ആയെത്തിയ ഇതിഹാസ താരം യൊഹാൻ ക്രൈഫിന്​ നേരെ സമാന സംഭവം മുമ്പ്​ അരങ്ങേറിയിരുന്നു. ഇത്തരമൊരു നീക്കം മെസ്സിക്ക്​ നേരെയും ഒരുങ്ങുന്നുണ്ടോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്​​. 

സാവിയുടെ വരവിൽ എല്ലാം മാറിമറിയുമോ?
ലാലിഗയിൽ ബാഴ്​സയുടെ പ്രകടനം വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്​. ലീഗിലെ മുൻതൂക്കം കളഞ്ഞു കുളിച്ചതോടെ ബാഴ്​സലോണ ​കോച്ച്​ ക്വി​ക്കെ സെത്ത്യനെ സീസൺ അവസാനത്തോടെ പുറത്താക്കുമെന്നാണ്​​ സൂചന. ലാലിഗയിലോ ചാമ്പ്യൻസ്​ ലീഗിലോ കപ്പടി​ച്ചില്ലെങ്കിൽ കോച്ചി​​​െൻറ കസേര ഇളകുമെന്ന്​​ സ്​പാനിഷ്​ മാധ്യമങ്ങൾ റി​പ്പോർട്ട്​ ചെയ്​തിരുന്നു. 

അ​േൻറായിൻ ഗ്രീസ്​മാനെയടക്കം ക്ലബിലെത്തിച്ചിട്ടും വിന്നിങ്​ ഫോർമേഷൻ കണ്ടെത്താൻ കോച്ചിന്​ ഇതുവരെ ആയിട്ടില്ല. സെൽറ്റവിഗോക്കെതിരായ മത്സരത്തി​​​െൻറ ഇടവേളയിൽ അസിസ്​റ്റൻറ്​ കോച്ച്​ എഡർ സറാബിയ സംസാരിക്കു​േമ്പാൾ മുഖം കൊടുക്കാതെ തിരിഞ്ഞു പോകുന്ന മെസ്സിയുടെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 

കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയിൽ അടുത്ത വർഷം ബാഴ്​സക്ക്​ രക്ഷ​േയകാൻ നൂകാംപി​​​െൻറ മർമ്മമറിയുന്ന സാക്ഷാൽ സാവി ഹെർണാണ്ടസ്​ എത്തുമെന്ന സൂചനയുമുണ്ട്​. നിലവിൽ ഖത്തറിലെ അൽ സദ്ദ്​ ക്ലബി​​​െൻറ മാനേജറായ സാവി മെസ്സിയുടെ ദീർഘകാല സുഹൃത്താണ്​. അങ്ങനെയെങ്കിൽ മെസ്സിക്ക്​ സ്​പെയിനിൽ ഇനിയും ഭാവിയുണ്ടായേക്കാം.

ബാഴ്​സ വിടുകയാണെങ്കിൽ മാഞ്ചസ്​റ്റർ സിറ്റിയിലോ പാരിസ്​ സ​​െൻറ്​ ​ജെർമെയ്​നിലോ ആകും മെസ്സിയുടെ പുതിയ അവതാരപ്പിറവിയെന്നാണ്​ സൂചന. അതിനിടെ അർജൻറീനയിലെ ന്യൂവെൽ ക്ലബി​​​െൻറ മുൻ ഉപാധ്യക്ഷൻ ക്രിസ്​റ്റ്യൻ ഡി അമികോ ജന്മനാടായ റൊസാരിയോയിലെ പഴയ തട്ടകത്തിലേക്ക്​ മെസ്സി മടങ്ങിവരുമെന്ന്​ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 

വിവാദം കത്തിപ്പടർന്നതോടെ ത​​​െൻറ ഫുട്​ബാൾ കരിയർ ബാഴ്​സലോണയോടൊപ്പം തന്നെ അവസാനിപ്പിക്കുമെന്ന്​ മെസ്സി അറിയിച്ചതായി ക്ലബ്​ പ്രസിഡൻറ്​ ജോസഫ്​ മറിയ അറിയിച്ചിരുന്നു. അതേസമയം ലാലിഗയിൽ മാത്രം പന്തുതട്ടാതെ പ്രീമിയർ ലീഗിലോ ഇറ്റാലിയൻ ലീഗിലോ പോയി മെസ്സി മാറ്റുതെളിയിക്കണമെന്ന്​ അഭിപ്രായപ്പെടുന്ന ഫുട്​ബാൾ പണ്ഡിതരും അനവധിയുണ്ട്​.  


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityLionel Messifootball newsFC Barcelona
News Summary - മെസ്സി ബാഴ്​സലോണ​ വിട്ട്​ മാഞ്ചസ്​റ്റർ സിറ്റിയിലേക്കോ?; ചർച്ചകൾ കൊഴുക്കുന്നു
Next Story