കാർ റേസർ അശ്വിൻ സുന്ദറും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു
text_fieldsഹോട്ടലിൽ ഭക്ഷണം കഴിച്ച് പോരൂർ അഷ്ടലക്ഷ്മി നഗർ വീട്ടിേലക്ക് മടങ്ങുംവഴി സാന്തോംറോഡിലെ എം.ആർ.സി നഗറിലാണ് അപകടം. സ്പീഡ് ബ്രേക്കറിൽ കയറി നിയന്ത്രണം വിട്ട കാർ സമീപത്തെ തണൽമരത്തിൽ ഇടിച്ചാണ് അപകടം. മരത്തിനും വീടിെൻറ മതിലിനും ഇടയിൽ പെട്ട കാറിൽ ഉടൻ വൻ തീ ആളിപ്പടർന്നു. േഡാറുകൾ തുറക്കാൻ കഴിയാതെ ഇരുവരും ഉള്ളിൽ അകപ്പെട്ടു. സംഭവം കണ്ട വഴിയാത്രക്കാരായ യുവാക്കൾ രക്ഷാപ്രവർത്തനത്തിന് മുതിർന്നെങ്കിലും തീ കാരണം അടുക്കാൻ കഴിഞ്ഞില്ല.
ചെന്നൈ അഡയാർ സ്റ്റേഷനിൽനിന്ന് പൊലീസ് എത്തിയെങ്കിലും ഇവരും നിസ്സഹായരായി. തേനാംപേട്ട്, മൈലാപ്പൂർ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള രണ്ട് ഫയർ എൻജിനുകൾ അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. കാർ വെട്ടിെപ്പാളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. പൂർണമായും കത്തിയമർന്ന കാറിെൻറ രജിസ്േട്രഷൻ നമ്പറിെൻറ സഹായത്തോടെയാണ് അപകടത്തിൽപെട്ടത് അശ്വിനും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം േറായപ്പേട്ട സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഞായറാഴ്ച ചെന്നൈ പൊരൂർ വൈദ്യുത ശ്മശാനത്തിൽ.
കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉയർന്ന സുരക്ഷ സംവിധാനങ്ങളുള്ള ബി.എം.ഡബ്ല്യു കാറിൽ ആറ് എയർബാഗുകളുണ്ട്.
ഇടിയുടെ ആഘാതത്തിൽ ഇന്ധന ടാങ്ക്, എ.സി എന്നിവിടങ്ങളിൽനിന്നാകാം തീ പടർന്നതെന്ന് സംശയമുണ്ട്. കാർ അപകടത്തിൽ പെട്ട് കത്തുന്നത് ദൃക്സാക്ഷികളിലൊരാൾ േഫസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ശ്രീലങ്കൻ സ്വദേശിനിയായ നിവേദിതയുടെ കുടുംബം ചെന്നൈയിൽ ബിസിനസുകാരാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് നിവേദിത. കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ പ്രണയ വിവാഹം.
വെല്ലൂർ ജില്ലക്കാരായ അശ്വിെൻറ കുടുംബം അശ്വിെൻറ കാറോട്ട മത്സരങ്ങൾക്ക് പിന്തുണ നൽകാനാണ് വർഷങ്ങൾക്കു മുമ്പ് ചെന്നൈയിലേക്ക് താമസം മാറിയത്. 14 വയസ്സു മുതൽ മത്സരങ്ങളിൽ സജീവമാണ്.
ദേശീയ^അന്തർദേശീയ മത്സരങ്ങളിലും ചാമ്പ്യനായിരുന്നു. 2010- 11ൽ ഫോർമുല 16 അന്താരാഷ്ട്ര മത്സരത്തിൽ വിജയിച്ചു. 2003, 04 വർഷങ്ങളിൽ എം.ആർ.എഫ് ഫോർമുല എം. മത്സരത്തിൽ ചാമ്പ്യനായിരുന്നു. തുടർവർഷങ്ങളിലും നിരവധി ചാമ്പ്യൻഷിപ്പുകൾ നേടി. 2012, 13 വർഷങ്ങളിൽ ദേശീയ ചാമ്പ്യനായി. ബൈക്കോട്ട മത്സരങ്ങളിലും േജതാവായിരുന്നു.
പിതാവ് സുന്ദർ േലാറി ട്രാൻസ്പോർട്ട് കമ്പനി ഉടമയായിരുന്നു. മാതാവ് ലത പഞ്ചായത്ത് അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.