െഎ ലീഗിൽ ഇനി കേരള ബൂട്ടിെൻറ ശബ്ദവും
text_fields2014 ലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിെൻറ മത്സരം... പതിനായിരക്കണക്കിന് മഞ്ഞയണിഞ്ഞ പുരുഷാരവം നിറഞ്ഞു കവിഞ്ഞ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം... ആദ്യ ഇലവനില്‍ മലയാളികളാരും ഇടം പിടിക്കാതിരുന്നിടത്താണ് അവസാന മിനിറ്റില്‍ സുഷാന്തിെൻറ വരവ്. വന്ന് ചുവടുറപ്പിക്കും മുമ്പേ വലത് വശത്തുനിന്ന സുഷാന്തിലേക്ക് ഹ്യൂമിെൻറ പാസ്, ബാള്‍ സ്വീകരിച്ച് ചെന്നൈയുടെ പ്രതിരോധത്തെയും മറികടന്ന് 30 വാര അകല നിന്ന് സുഷാന്തിെൻറ മിന്നും ഷോട്ട് പോസ്റ്റിെൻറ ഇടതു മൂലയില്‍ പതിക്കുമ്പോള്‍ ഗോളി നിസഹായനായിരുന്നു.... ഒരു ഫുട്ബാൾ പ്രേമിക്ക് അത്രപെട്ടന്ന് മറക്കാൻ കഴിയില്ല ആ മഹനീയ മുഹൂർത്തം. െഎ.എസ്.എല്ലിെൻറ മികച്ച ഗോൾ നേടിയ ആ വയനാട്ടുകാരൻ മിഡ്ഫിൽഡർ നയിക്കുന്ന ഗോകുലം എഫ്.സി െഎ ലീഗിൽ വിസ്മയം തീർക്കാനൊരുങ്ങുകയാണ്.
മോഹൻ ബഗാനിലും ഇൗസ്റ്റ് ബംഗാളിലും കേരള ബ്ലാസ്റ്റേഴ്സിലുമടക്കം നിരവധി ടീമുകളിൽ കളിച്ച് പരിചയമുള്ള വയനാട്ടുകാരെൻറ പിന്നിൽ ഗ്ലൗവണിഞ്ഞ് ഹെമെൻറാ ഗോഷും എൻ. ശിഹാദും എം.ഡി. ഡിബിൻ മലയാളികളായ ആഷിഖ് ഉസ്മാൻ, ഉമേഷ് പേരാമ്പ്ര, ഇർഷാദ്, നാസർ, ബിജേഷ് ബാലൻ, ഷിഹാദ് നെല്ലിപ്പറമ്പനും അടക്കം പരിചയ സമ്പന്നർ അണിനിരക്കുേമ്പാൾ മികച്ച കോമ്പിനേഷൻ തന്നെയായിരിക്കും ഗ്രൗണ്ടിലിറങ്ങുക. നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തിെൻറ സ്വന്തം ടീം ഐ ലീഗിൽ പന്തുതട്ടുന്നത്. അവസാനമായി 2011-12 സീസണിൽ വിവാ കേരളയാണ് ഐ ലീഗിൽ കളിച്ച കേരള ക്ലബ്. അതിന് മുമ്പ് ചിരാഗ് യുൈനറ്റഡ് ബൂട്ട് കെട്ടിയിരുന്നു. ദേശീയ ലീഗിൽ കേരള പൊലീസ്, എഫ്.സി കൊച്ചിൻ, എസ്.ബി.ടി എന്നിവരും മുമ്പ് കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.
ഫുട്ബാൾ തറവാട്ടിൽ നിന്നൊരു പ്രഫഷനൽ ക്ലബ്
ഇന്ത്യയുടെ ഫുട്ബാൾ പാരമ്പര്യത്തിന് ഒഴിച്ച് കുടാനാകാത്ത പേരാണ് മലപ്പുറം. ഫുട്ബാളിെൻറ തറവാട് എന്നുതന്നെ പറയാം. ബ്രിട്ടീഷ് പട്ടാളത്തിെനതിരെയും മലബാർ സ്പെഷ്യൽ പൊലീസിനെതിരെയും ബൂട്ട് കെട്ടി തഴമ്പിച്ച കാലുകളുടെ ഉടമകൾ. ഇൻറർനാഷനൽ മെയ്തീൻകുട്ടി മുതൽ മമ്പാട് റഹ്മാനും ഷറഫലിയും ആസിഫ് സഹീറും കടന്ന് അനസ് എടെത്താടികയിലേക്ക് വരെ എത്തിനിൽകുന്ന അനവധി കളിക്കാർക്ക് ജന്മം നൽകിയ മണ്ണ്. മലപ്പുറത്തിെൻറ ഏത് വഴിയിലൂടെ സഞ്ചരിച്ചാലും കാണാം... ഒരു തുകൽ പന്തിന് പിന്നാെല ഭ്രാന്തമായി ഒാടുന്ന യുവത്വവും അതിന് ചുക്കാൻ പിടിക്കുന്ന കാരണവൻമാരെയും. എന്നാൽ മികച്ചൊരു പ്രഫണൽ ടീം സ്വന്തമായി ഇല്ലാത്തത് എന്നും മലപ്പുറത്തുകാരെ നിരാശരാക്കിയിരുന്നു. ഇതിന്ന് പരിഹാരമായിട്ടാണ് ജി.എഫ്.സിയുടെ രൂപവത്കരണം. ഗോകുലം ഗ്രൂപ്പിെൻറ സഹകരണത്തോടെ മികച്ച കളിക്കാരെ കണ്ടെത്തി ക്ലബ് രൂപവത്കരിക്കുകയായിരുന്നു. കോട്ടപ്പടി മൈതാനമായിരുന്നു ആദ്യം ഹോംഗ്രൗണ്ടായി തെരെഞ്ഞടുത്തെതങ്കിലും ഇപ്പോൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിേലക്ക് മറ്റി.
പ്രതീക്ഷ നൽകുന്ന തുടക്കം
വെറും ഒമ്പത് മാസത്തെ പരിചയമൊള്ളു ടീമിനെങ്കിലും മികച്ച പ്രകടമാണ് കാഴ്ച വെക്കുന്നത്്. ആദ്യ ടുർണമെൻറായ 13ാമത് ബിജു പട്നായിക് ട്രോഫിയിലെ േജതാക്കളായിട്ടാണ് ടീം വിജയക്കൊയ്ത് തുടങ്ങിയത്. സംസ്ഥാന ക്ലബ് ഫുട്ബാൾ റേണ്ണർസ് അപ്പ്, ഏവ്സ് കപ്പ് റണ്ണേർസ് അപ്പും കേരള പ്രീമിയർ ലീഗിെൻറ സെമി ഫൈനലിസ്റ്റും ആകാൻ സാധിച്ചു.
കൂട്ടിനുണ്ട് മാനേജ്മെൻറ്
‘‘കടം വാങ്ങിയാലും തെൻറ സ്വപ്ന പ്രഫഷനൽ ഫുട്ബാൾ ടീമുമായി മുന്നോട്ടുപോകും. ഇന്ത്യയിലെ മികച്ച ടീമായി ഗോകുലം എഫ്.സിയെ മാറ്റിയെടുക്കും’’ ടീമിെൻറ ഉടമസ്ഥരായ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലെൻറ വാക്കുകളാണിത്. ഒരു ഫുട്ബാൾ ടീമിന് വേണ്ടത് മികച്ച കളിക്കാരും അതിനൊത്ത മാനേജ്മെൻറുമാണ്. ഗോകുലം എഫ്.സിയിൽ പ്രതീക്ഷ വെക്കുന്നതും ഇത്തരം മാനേജ്മെൻറിെൻറ നിലപാടുകളാണ്.
കപ്പലും കൊള്ളാം കപ്പിത്താനും
പ്രഫഷനല്‍ കോച്ചിങ് ലൈസന്‍സ് നേടിയ ആദ്യ മലയാളിയായ തൃശൂര്‍ സ്വദേശി ബിനോ ജോര്‍ജാണ് ഗോകുലത്തിെൻറ കപ്പിത്താൻ. വിവ കേരളയുടെ സഹപരിശീലകനായിരുന്ന ബിനോ എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം ജില്ലാ ടീം, യുനൈറ്റഡ് സോക്കര്‍ ക്ലബ്ബ് കൊല്‍ക്കത്ത എന്നിവയേയും പരിശീലിപ്പിച്ച ശേഷമാണ് ഗോകുലത്തിലെത്തിയത്.
നരവരാത്ത അസിസ്റ്റൻറ് കോച്ച്
നരവരാത്ത കോച്ച് എന്നാണ് സാജറുദ്ദീനെ ആരാധകർ വിളിക്കുന്നത്. മുടി നരച്ച് മുഖം ചുളിഞ്ഞ ഒരാളായിരിക്കും ഫുട്ബാൾ കോച്ചെന്ന മുൻധാരണകൾ മാറും സാജറുദ്ദീനെ കണ്ടാൽ. ദേശീയ തലം വരെ നിരവധി കളിക്കാരെ വാർത്തെടുത്ത ഇദ്ദേഹമാണ് ഗോകുലത്തിെൻറ അസിസ്റ്റൻറ് കോച്ച്. ഒമ്പതാം വയസിൽ കേരളത്തിെൻറ ജഴ്സിയണിഞ്ഞ് തുടങ്ങിയ ഇദ്ദേഹം എം.ജി സർവകലാശാല, മലപ്പുറം ജില്ല, കേരളം, കെ.എസ്.ഇ.ബി എന്നിവയുടെ ജഴ്സിയണിഞ്ഞിരുന്നു.
കടിച്ചാൽ പൊട്ടുന്നതല്ല െഎ ലീഗ്
കരുത്തുറ്റ ടീമുകൾ പന്ത്കൊണ്ട് വിസ്മയം തീർക്കുന്ന െഎ ലീഗിൽ ഗോകുലത്തിെൻറ പ്രകടനം കണ്ടറിയേണ്ടതുണ്ട്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, നറോക, ഐസോൾ, ഷില്ലോങ്ങ് ലജോങ്ങ് തുടങ്ങിയ പ്രമുഖ ക്ലബുകൾ വീറും വാശിയുമായി പോരാടുേമ്പാൾ ഇത്തിരി വിയർക്കേണ്ടിവരും. കാത്തിരുന്ന് കാണാം... കേരള ബൂട്ടിെൻറ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.