പടക്കംപൊട്ടിച്ചതിനെ വിമർശിച്ച പത്താന് വിദ്വേഷ കമൻറുകൾ; ട്വിറ്ററിനോട് ഫയർ ട്രക് ആവശ്യപ്പെട്ട് താരം
text_fields
ന്യൂഡൽഹി:: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഐക്യദീപം തെള ിയിക്കൽ ആഘോഷമാക്കിയവർക്കെതിരെ നിരവധിയാളുകളാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളും സിനിമാ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയക്കാരും രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണും സാമൂഹിക അകലം പാലിക്ക ാനുള്ള കർശന ഉത്തരവും ലംഘിച്ച് തീപ്പന്തങ്ങളുമായി തെരുവിലിറങ്ങിയതിനെ നിശിതമായി വിമർശിച്ചിരുന്നു.
എന്നാ ൽ, ഇത്തരത്തിൽ പടക്കംപൊട്ടിച്ച് ആഘോഷിച്ച രീതിയെ കളിയാക്കിക്കൊണ്ട് ട്വീറ്റ് ചെയ്ത മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പത്താന് ലഭിച്ചത് കൂടുതലും വിദ്വേഷ കമൻറുകൾ. ആളുകൾ പടക്കം പൊട്ടിക്കാൻ തുടങ്ങുന്നത് വരെ എല്ലാം മികച്ചതായിരുന്നു എന്നാണ് പത്താൻ ട്വീറ്റ് ചെയ്തത്. പടക്കം പൊട്ടിക്കുന്നതിനിടെ ഇന്നലെ ജയ്പൂരിൽ കെട്ടിടത്തിന് തീപിടിച്ചിരുന്നു.
പതിനായിരത്തോളം ലൈക്കുകൾ ലഭിച്ച ട്വീറ്റിന് താഴെ ചിലർ മോശം കമൻറുകൾ നിരന്തരം പോസ്റ്റ് ചെയ്യാൻ തുടങ്ങുകയായിരുന്നു. പത്താെൻറ എല്ലാ ട്വീറ്റുകളിലും മോദി വിരോധമാണെന്നും മുസ്ലിമായത് കൊണ്ടാണ് ഇത്തരം ട്വീറ്റുകൾ ഇടുന്നതെന്നും ചിലർ പറഞ്ഞു. െഎ.പി.എൽ കളിക്കുേമ്പാഴും ലോകകപ്പ് ജയിച്ചപ്പോഴും പടക്കം പൊട്ടിക്കുേമ്പാൾ ഒരു വാക്ക് മിണ്ടാത്തവരാണ് വെറും ഒമ്പത് മിനിറ്റ് പടക്കം പൊട്ടിച്ചതിന് വിമർശിക്കുന്നതെന്ന് മറ്റൊരു കമൻറ്.
It was so good untill ppl started bursting crackers #IndiaVsCorona
— Irfan Pathan (@IrfanPathan) April 5, 2020
തനിക്ക് നേരെ മോശം കമൻറുകളുമായി എത്തിയ ചിലരുടെ ട്വീറ്റ് സ്ക്രീൻ ഷോെട്ടടുത്ത് താരം തന്നെ പങ്കുവെച്ചു. ഞങ്ങൾക്ക് ഫയർ ട്രക്കുകൾ ആവശ്യമുണ്ട്. സഹായിക്കാമോ...? ട്വിറ്റർ ഇന്ത്യയെ മെൻഷൻ ചെയ്തു കൊണ്ട് ഇർഫാൻ ചോദിച്ചു. പത്താനെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് പുതിയ ട്വീറ്റിന് താഴെ എത്തിയത്.
We need fire trucks can u help? @TwitterIndia pic.twitter.com/6sT92n9HRP
— Irfan Pathan (@IrfanPathan) April 6, 2020
ഇന്നലെ, രോഹിത് ശർമയും ആളുകൾ ദീപം തെളിയിക്കൽ ആഘോഷമാക്കിയതിനെ എതിർത്ത് സമൂഹ മാധ്യമത്തിൽ എത്തിയിരുന്നു. ‘‘എല്ലാവരും വീടുകളിൽ തന്നെയിരിക്കൂ. തെരുവുകളിൽ പോയി ആഘോഷിക്കാതിരിക്കൂ. ലോകകപ്പ് കിട്ടാൻ കുറച്ചു സമയം കൂടി ബാക്കിയുണ്ട്’’- ഇങ്ങനെയായിരുന്നു രോഹിതിന്‍റെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.