മിയാൻദാദിൻെറ ആ പരാമർശം പിതാവിനെ ഏറെ വേദനിപ്പിച്ചു- ഇർഫാൻ പത്താൻ
text_fieldsമുംബൈ: 2003-04 സീസണിലെ ഇന്ത്യയുടെ പാകിസ്താൻ പര്യടനം സംഭവബഹുലമായിരുന്നു. നിരവധി താരങ്ങളാണ് സമീപകാലത്ത് ആ പര്യട നത്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്നത്. രണ്ടുപതിറ്റാണ്ടിന് ശേഷം ആദ്യമായി ഇന്ത്യ പാക് മണ്ണിൽ പരമ്പര വി ജയം നേടിയപ്പോൾ ഇന്ത്യക്ക് കിട്ടിയ മുത്തായിരുന്നു ഇർഫാൻ പത്താൻ.
പരമ്പരക്കിടെ ഇതിഹാസ താരവും അന്നത്തെ പാക ് കോച്ചുമായിരുന്ന ജാവേദ് മിയാൻദാദിൻെറ പരാമർശം തൻെറ പിതാവിനെ വേദനിപ്പിച്ച കാര്യം ടെലിവിഷൻ ഷോയിലൂടെ പത്താൻ വെളിപ്പെടുത്തി. പത്താനെപ്പോലുള്ള ബൗളർമാരെ പാകിസ്താൻെറ ഏത് തെരുവിൽ നോക്കിയാലും കാണാമെന്നായിരുന്നു മിയാൻ ദാദിൻെറ പരാമർശം.
സംഭവം കേട്ടറിഞ്ഞ പത്താൻെറ പിതാവ് പാകിസ്താനിലെത്തുകയും പരമ്പരക്ക് ശേഷം മിയാൻദാദിനെ ഡ്രസിങ് റൂമിൽ വെച്ച് കാണാനും ആഗ്രഹിച്ചു. ഇരുവരുംകണ്ടുമുട്ടിയപ്പോൾ ഞാൻ നിങ്ങളുടെ മകനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നായിരുന്നു മിയാൻദാദിൻെറ മറുപടി. പുഞ്ചിരിയോടെ മറുപടി പറഞ്ഞ പിതാവ് ഞാൻ നിങ്ങളോട് ഒന്നും പറയാൻ വന്നതല്ലെന്നും മികച്ച കളിക്കാരനെന്ന നിലയിൽ നിങ്ങളെ കണ്ടുമുട്ടണമെന്ന് മാത്രമായിരുന്നു ഉദ്ദേശമെന്നും പിതാവ് പറഞ്ഞതായി പത്താൻ മനസ്തുറന്നു.
പരമ്പരയിൽ 12 വിക്കറ്റ് വീഴ്ത്തി പത്താൻ മികച്ച പ്രകടനം നടത്തിയിരുന്നു. സൗരവ് ഗാംഗുലി നയിച്ച ടീം അന്ന് ടെസ്റ്റ് പരമ്പര 2-1നും ഏകദിനം 3-2നും സ്വന്തമാക്കിയാണ് മടങ്ങിയത്. പാകിസ്താനിൽ അക്കാലത്ത് ലോകകപ്പ് നേടിയ മുൻ നായകൻ ഇമ്രാൻ ഖാനേക്കാൾ ആരാധകർ മുൻ ഇന്ത്യൻ പേസർ ലക്ഷ്മിപതി ബാലാജിക്കായിരുന്നുവെന്ന് ആഷിഷ് നെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റാവൽപിണ്ടിയിൽ നിർണായക മത്സരത്തിൽ ഏഴുവിക്കറ്റ് വീഴ്ത്തിയതും ശുഐബ് അക്തറിനും മുഹമ്മദ് സമിക്കുമെതിരെ സിക്സടിച്ചതുമാണ് ബാലാജിയെ പ്രശസ്തനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.