2019 ലോകകപ്പിൽ പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റുകൊടുത്തെന്ന് ഹഫീസ്
text_fieldsലാഹോർ: 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താൻ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ്. പാകിസ്താനെ ലോകകപ്പിൽ നിന്നും പുറത്താക്കാൻ ഇംഗ്ലണ്ടിനോടു ഇന്ത്യ മനഃപ്പൂര്‍വ്വം തോറ്റു കൊടുക്കുകയായിരുന്നുന്നെന്ന് പകിസ്താെൻറ തന്നെ മുന്‍ താരങ്ങളും ആരാധകരും ആരോപണവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. അന്ന് നടന്ന മല്‍സരത്തില്‍ ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റിരുന്നെങ്കില്‍ അവർ ലോകകപ്പിൽ നിന്ന് തന്നെ പുറത്താവുമായിരുന്നു. അതോടൊപ്പം പാകിസ്താന്‍ സെമി ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ 31 റണ്‍സിനാണ് ഇന്ത്യ അന്ന് ഇംഗ്ലണ്ടിനോടു തോല്‍വി വഴങ്ങിയത്.
പാകിസ്താൻ ക്രിക്കറ്റ് ബോർഡിെൻറ (പി.സി.ബി) ലൈവ് വീഡിയോ കോണ്‍ഫറന്‍സിലാണ് താരം ആരോപണവുമായി രംഗത്തെത്തിയത്. മത്സരം കണ്ടപ്പോൾ ഇരു ടീമുകളും ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നതെന്ന് തോന്നിയില്ല. ക്രിക്കറ്റിെൻറ യഥാര്‍ഥ സ്പിരിറ്റോടെയല്ല ഇന്ത്യ അന്നു കളിച്ചത്. ഏതു ക്രിക്കറ്റ് പ്രേമിയോടും നിങ്ങള്‍ അതേകുറിച്ച് ചോദിക്കൂ. പാകിസ്താന്‍ നല്ല ക്രിക്കറ്റായിരുന്നു കളിച്ചത്. പക്ഷെ ചില പിഴവുകളുടെ പേരില്‍ ലോകകപ്പില്‍ നിന്നു പുറത്തായി. ഏതെങ്കിലുമൊരു മല്‍സരഫലത്തെ താന്‍ ടീമിെൻറ പുറത്താവലുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്തില്ലെന്നും ഹഫീസ് പറയുന്നു.
ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയിൽ ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരം വീക്ഷിച്ചപ്പോൾ ഇന്ത്യ ജയിക്കാന്‍ ശ്രമിച്ചില്ലെന്നു തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇതു ക്രിക്കറ്റിനു തന്നെ മോശമാണ്. രണ്ടു ടീമുകളും ജയം ലക്ഷ്യമിട്ടാണ് ക്രിക്കറ്റില്‍ ഏറ്റുമുട്ടാറുള്ളത്. പക്ഷെ ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തില്‍ തനിക്കു ഇത് കാണാനായില്ല. -ഹഫീസ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സാണ് ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തെ വിവാദത്തിലേക്ക് നയിച്ചത്. സ്‌റ്റോക്‌സ് എഴുതിയ പുസ്തകത്തിൽ തങ്ങൾക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്നു ജയിക്കാനുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്ന് പരാമർശിച്ചിരുന്നു. മത്സരത്തിൽ എം.എസ് ധോണിയുടെ ബാറ്റിങ്ങും വിരാട് കോലി- രോഹിത് ശര്‍മ എന്നിവരുടെ പാർട്ണർഷിപ്പും വിചിത്രമായാണ് തോന്നിയതെന്നും സ്‌റ്റോക്‌സ് പുസ്തകത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാക് താരങ്ങളായ അബ്ദുള്‍ റസാഖ്, മുഷ്താഖ് അഹമ്മദ്, സിക്കന്തര്‍ ബക്ത് എന്നിവർ അത് ആയുധമാക്കി ഇന്ത്യക്കെതിരേ തിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.