ട്വിറ്റര് ഫോളോ പരിധി 5000 ആക്കി
text_fieldsആയിരക്കണക്കിന് ട്വീറ്റുകള് നിറഞ്ഞ ടൈംലൈനാണ് ട്വിറ്ററില് ഇനി കാണാനാവുക. കൂടുതല് പേരെ ഫോളോ ചെയ്യാനുള്ള സൗകര്യമാണ് മൈക്രോ ബ്ളോഗിങ് സൈറ്റായ ട്വിറ്റര് ഇതിലൂടെ നല്കുന്നത്. 2000ല്നിന്ന് 5000 ആയാണ് ഫോളോ ചെയ്യാവുന്നവരുടെ പരിധി ട്വിറ്റര് ഉയര്ത്തിയത്. എന്നാല് ഒരാള്ക്ക് പത്ത് ഫോളോവര്മാരെ ഉള്ളെങ്കില് 5000 പേരെ ഫോളോ ചെയ്യാന് കഴിയില്ല.
ഉയര്ന്ന ഫോളോവേഴ്സ് ഉള്ളവര്ക്കേ അതേ നിരക്കില് മറ്റുള്ളവരെ ഫോളോ ചെയ്യാന് കഴിയൂ. അതിന് നിങ്ങള് കാത്തിരിക്കണം. നിങ്ങളെ ഫോളോ ചെയ്യുന്നവരുടെ എണ്ണം കൂടും വരെ. ഒറ്റ ദിവസം കൊണ്ട് ഫോളോവേഴ്സിന്െറ എണ്ണം നൂറുകണക്കിന് കൂട്ടാനോ അണ്ഫോളോ ചെയ്യാനോ കഴിയില്ല. ഫോളോ ചെയ്യാന് സോഫ്റ്റ്വെയറുകളുടെ സേവനം തേടാനും കഴിയില്ല. ഓരോ അക്കൗണ്ടിലും ഇക്കാര്യം കമ്പനി നിരീക്ഷിക്കും. ഇത് സ്പാം നടപടിയായാണ് കമ്പനി കാണുന്നത്. അടുത്തകാലത്തായി നിരവധി മാറ്റങ്ങളാണ് ട്വിറ്റര് വരുത്തിയത്. ട്വീറ്റിലെ അക്ഷരങ്ങളുടെ എണ്ണം 140ല്നിന്ന് 10,000 ആക്കിയിരുന്നു. 307 ദശലക്ഷ സജീവ ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്. ജൂണ് മുതല് മാത്രം മൂന്ന് ദശലക്ഷമാണ് വര്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.