രക്തചന്ദ്രനെ കാണാം
text_fieldsകോഴിക്കോട്: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച ദൃശ്യമാവും. ചന്ദ്രൻ ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രൻ(ബ്ലഡ് മൂൺ) എന്നറിയപ്പെടുന്ന മനോഹര കാഴ്ചയാണ് കാണാനാവുക. നഗ്നനേത്രങ്ങളോടെ തന്നെ ഗ്രഹണം കാണാനാവും. രാജ്യത്തിെൻറ എല്ലാ ഭാഗത്തും ഗ്രഹണം ദൃശ്യമാവും.
പൂർണ ഗ്രഹണം ഒരു മണിക്കൂറും 43 മിനിറ്റും നീളുമ്പോൾ ഇതിനു മുമ്പും പിമ്പുമുള്ള ഭാഗിക ഗ്രഹണം ഒരു മണിക്കൂർ നേരത്തേക്ക് ദൃശ്യമാവും. രാത്രി 11.54നാണ് ഭാഗിക ഗ്രഹണം കാണാനാവുക. പൂർണഗ്രഹണം ശനിയാഴ്ച പുലർച്ചെ ഒന്നുമുതൽ 2.43 വരെ ദർശിക്കാം. പിന്നീട് 3.49 വരെ വീണ്ടും ഭാഗിക ഗ്രഹണം കാണാനാവും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം തട്ടിയാണ് ചന്ദ്രൻ രക്തവർണം കൈവരിക്കുക. ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു ഇതിനുമുമ്പ് പൂർണ ചന്ദ്രഗ്രഹണം സംഭവിച്ചത്. അടുത്തത്, 2019 ജനുവരി 21ന് ദൃശ്യമാവും.
പൊതുജനങ്ങൾക്ക് ഗ്രഹണം വീക്ഷിക്കുന്നതിനായി കോഴിക്കോട് മേഖലാശാസ്ത്ര കേന്ദ്രത്തിൽ സൗകര്യമൊരുക്കി. നഗ്ന നേത്രം കൊണ്ട് കാണാനാവുമെങ്കിലും പൊതുജനത്തിെൻറ താൽപര്യം മാനിച്ച് ആധുനിക ടെലിസ്കോപ്പുകളുപയോഗിച്ച് കാണാനുള്ള സൗകര്യം പ്ലാനറ്റേറിയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.