ചന്ദ്രയാൻ -രണ്ട്; ചരിത്രദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതിയും
text_fieldsബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-രണ്ടിെൻറ വിക് ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും. ജൂലൈ 15ന് പുലർച്ച 2.51ന് ശ്രീഹരികോട്ടയിൽനിന്നും ജി.എസ്.എൽ.വി മാർക്ക് മൂന്നി െൻറ വിക്ഷേപണത്തിനാണ് രാംനാഥ് േകാവിന്ദും കുടുംബവും മറ്റു വിശിഷ്ടാതിഥികൾക്കൊപ്പം സാക്ഷിയാകുക. തിരുപതി വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയും കുടുംബവും ഹെലികോപ്ടറിൽ ശ്രീഹരികോട്ടയിലെത്തും. എ.പി.ജെ. അബ്ദുൽ കലാമിനും പ്രണബ് മുഖർജിക്കുശേഷം ശ്രീഹരിക്കോട്ടയിൽനിന്നും റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണുന്ന മൂന്നാമത്തെ രാഷ്ട്രപതിയായിരിക്കും രാംനാഥ് കോവിന്ദ്.
തിങ്കളാഴ്ചത്തെ വിക്ഷേപണത്തിന് മുന്നോടിയായി ശ്രീഹരിക്കോട്ടയിൽ ചന്ദ്രയാൻ -രണ്ട് ദൗത്യത്തിെൻറ പൂർണ റിഹേഴ്സൽ നടത്തി. ദൗത്യത്തിെൻറ എല്ലാ ഒാപറേഷനുകളും ഒന്നു കൂടി പരിശോധിച്ച് ഉറപ്പുവരുത്തുന്ന റിഹേഴ്സലാണ് നടന്നത്. ഇതോടൊപ്പം സെൻസറുകളുടെ മർദം ഉൾപ്പെടെ തുടക്കം മുതൽ അവസാനം വരെയുള്ള റോക്കറ്റിെൻറയും പേടകത്തിെൻറയും പ്രവർത്തനം പരിശോധിച്ച് ഉറപ്പുവരുത്തി. കഴിഞ്ഞദിവസമാണ് പേടകം ശ്രീഹരിക്കോട്ടയിലേക്ക് മാറ്റിയത്. റോവർ, ലാൻഡർ, ഒാർബിറ്റർ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് രണ്ടാം ചാന്ദ്ര ദൗത്യത്തിലുള്ളത്.
ജൂലൈ 15ലെ വിക്ഷേപണത്തിനുശേഷം സെപ്റ്റംബർ ആറിനോ ഏഴിനോ ആയിരിക്കും വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങി പ്രഗ്യാൻ റോവറെ ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിലിറക്കുക. േസാഫ്റ്റ് ലാൻഡിങ് രീതിയിൽ ലാൻഡർ ഉപയോഗിച്ച് സാവധാനം ചന്ദ്രനിലിറങ്ങുന്ന അതി നിർണായക ഘട്ടം ഉൾപ്പെട്ടതാണ് രണ്ടാം ചാന്ദ്രദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.