ചന്ദ്രന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ-2 VIDEO
text_fieldsബംഗളൂരു: ചന്ദ്രന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ ചന്ദ്രയാൻ-2 പേടകം പുറത്തുവിട്ടു. ചന്ദ്രന്‍റെ ഉപരിതലത്തി ൽ നിന്ന് 2650 കിലോ മീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ചന്ദ്രയാൻ 2 പേടകം പുറത്തുവിട്ടത്. കൂടാതെ അപ്പോളോ ഗർത്തവും മെർ ഒാറിയന്‍റലും ഐ.എസ്.ആർ.ഒ പുറത്തുവിട്ട ചിത്രത്തിൽ കാണാൻ സാധിക്കും.
538 കിലോമീറ്റർ വ്യാസമുള്ള അപ്പോളോ ഗർത്തം ചന്ദ്രന്‍റെ ദക്ഷിണ ഗോളാര്‍ദ്ധത്തിലാണുള്ളത്. 1968 മുതൽ 72 വരെ നാസ നടത്തിയ അപ്പോളോ ചാന്ദ ്ര പര്യവേക്ഷണത്തിന്‍റെ സ്മരണാർഥമാണ് ഗർത്തത്തിന് അപ്പോളോ ഗർത്തം എന്ന് നാമകരണം നൽകിയത്. അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ രൂപം കൊണ്ട ഇരുണ്ട നിറത്തിലുള്ള കൂറ്റൻ സമതലങ്ങളാണ് മെർ ഒാറിയന്‍റൽ.
നിലവിൽ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ അടുത്ത ദൂരമായ (പെരിജി) 118 കിലോമീറ്ററിലും കൂടിയ ദൂരമായ (അപോജി) 4412 കിലോമീറ്ററിലുമാണ് പേടകം വലം വെക്കുന്നത്.
Take a look at the first Moon image captured by #Chandrayaan2 #VikramLander taken at a height of about 2650 km from Lunar surface on August 21, 2019.
— ISRO (@isro) August 22, 2019
Mare Orientale basin and Apollo craters are identified in the picture.#ISRO pic.twitter.com/ZEoLnSlATQ
ചാന്ദ്രപഥത്തിലെ ഭ്രമണപഥം മാറ്റുന്ന രണ്ടാംഘട്ട ദൗത്യം ആഗസ്റ്റ് 28ന് (178x1411) പുലർച്ചെ 5.30നും 6.30നും ഇടയിൽ നടക്കും. പിന്നീട് ആഗസ്റ്റ് 30 (126x164), സെപ്റ്റംബർ ഒന്ന് (114x128) എന്നീ തീയതികളിലായും ചാന്ദ്ര ഭ്രമണപഥം മാറ്റുന്ന ദൗത്യം നടക്കും. തുടർന്ന് ചന്ദ്രെൻറ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിക്കുന്നതോടെ സെപ്റ്റംബർ രണ്ടിന് ഒാർബിറ്ററിൽ നിന്ന് വിക്രം ലാൻഡർ വേർപെടും.
സെപ്റ്റംബർ ഏഴിനാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിർണായകമായ സോഫ്റ്റ് ലാൻഡിങ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.