ഭൗമനിരീക്ഷണ ഉപഗ്രഹം ‘ഹൈസിസ്’ വിക്ഷേപിച്ചു
text_fieldsബംഗളൂരു: ഭൗമനിരീക്ഷണത്തിൽ െഎ.എസ്.ആർ.ഒയുടെ പുതിയ ചുവടുവെപ്പായ ഹൈപ്പർ സ്പെക്ട്രൽ ഇേമജിങ് ഉപഗ്രഹം (ഹൈസിസ്) വിക്ഷേപിച്ചു. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി സി43 റോക്കറ്റിലേറിയായിരുന്നു ഹൈസിസിെൻറ കുതിപ്പ്.
നാനോ, മിനി സാറ്റലൈറ്റുകളടക്കം 30 വിദേശ ഉപഗ്രഹങ്ങളും ഇതിനൊടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ഇവയിൽ 23 എണ്ണം അമേരിക്കൻ ഉപഗ്രഹങ്ങളാണ്. ബഹിരാകാശ ഉപഗ്രഹങ്ങൾ ശേഖരിക്കുന്ന ദൃശ്യത്തിലെ പിക്സലുകളിലെ വർണരാജി ഉപയോഗിച്ച് ഭൂമിയിലെ വസ്തുക്കളും പ്രക്രിയകളും സൂക്ഷ്മമായി തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ഹൈപ്പർ സ്പെക്ട്രൽ ഇേമജിങ്.
പരിസ്ഥിതി, കാർഷിക വിളകൾ, എണ്ണ-ധാതു പര്യവേക്ഷണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഇൗ സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തുക. ഭൂഗർഭ, പരിസ്ഥിതി ആവശ്യങ്ങൾക്കു പുറമെ സൈനിക നിരീക്ഷണത്തിനും ഹൈസിസ് ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.