കടലിലെ ചൂട് റെക്കോർഡിലേക്ക്; പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാവുമെന്ന് വിദഗ്ധർ
text_fieldsലണ്ടൻ: കടലുകളിലെ താപനില 2019ൽ റെക്കോർഡ് ഉയരത്തിലെത്തിയെന്ന് റിപ്പോർട്ട്. ഭൂമിയിലെ ചൂട് വർഷതോറും വർധിക് കുന്നുവെന്നതിെൻറ വ്യക്തമായ സൂചനയാണ് ഇതെന്നാണ് വിലയിരുത്തൽ. ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന താപത്തി െൻറ 90 ശതമാനവും കടലുകളാണ് ആഗിരണം ചെയ്യുന്നത്. ഒരു പരിസ്ഥിതി ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനഫലം പ്രസിദ്ധീകരിച്ചത്.
പുതിയ പഠന റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്ത് വർഷങ്ങളിൽ റെക്കോർഡ് താപനിലയാണ് കടലുകളിൽ രേഖപ്പെടുത്തിയത്. ഭൂമിയിലെ എല്ലാ മനുഷ്യരും 100 മെക്രോവേവ് ഓവനുകൾ എല്ലാ ദിവസം പ്രവർത്തിപ്പിച്ചാലുണ്ടാവുന്ന ചൂടിന് തുല്യമാണ് ഇപ്പോൾ കടലുകളിലെ അവസ്ഥ. കടലുകളിലെ ചൂട് വർധിക്കുന്നത് പ്രളയം, വരൾച്ച, കാട്ടുതീ, ജലനിരപ്പ് ഉയരുന്നത് എന്നിവക്കിടയാക്കുമെന്നാണ് വിലയിരുത്തൽ.
എത്ര വേഗമാണ് ഭൂമിയിൽ താപനില വർധിക്കുന്നതെന്ന് സമുദ്രങ്ങളിലെ ചൂടു കൂടുന്നത് തെളിയിക്കുന്നതായി മിനിസോറ്റയിലെ സെൻറ് തോമസ് യൂനിവേഴ്സിറ്റി പ്രൊഫസർ ജോൺ അബ്രഹാം പറഞ്ഞു. 2019ൽ മാത്രമല്ല കടലുകളിൽ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കഴിഞ്ഞ 10 വർഷമായി കടലുകളിലെ താപനില റെക്കോർഡിലാണെന്ന് യു.എസിലെ പെൻ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ പ്രൊഫസർ മൈക്കൾ മാനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.