കുഞ്ഞ് പ്രതീക്ഷയുടെ മാരത്തൺ
text_fieldsബംഗളൂരു നഗരത്തിെൻറ തിരക്കുകളിൽനിന്ന് മാറി അത്രയൊന്നും വലുതല്ലാത്ത കെട്ടിടത്തിൽ ഒരു രാജ്യത്തിെൻറ സ്വപ്നം ഒളിഞ്ഞുകിടപ്പുണ്ട്. അവിടെ ഒരുകൂട്ടം യുവ എൻജിനീയർമാർ മാസങ്ങളായി രാത്രിയും പകലുമില്ലാതെ ആ സ്വപ്നസാക്ഷാത്കാരത്തിനായി പണിയെടുക്കുകയാണ്. െഎ.എസ്.ആർ.ഒയിൽനിന്ന് വിരമിച്ച ഏതാനും ശാസ്ത്രജ്ഞരുമുണ്ട് ഇവർക്കൊപ്പം. ആ സ്വപ്നം എന്താണെന്നല്ലേ? നീൽ ആംസ്ട്രോങ്ങിെൻറ വഴിയിൽ ചന്ദ്രനിലേക്ക് പറക്കാനൊരുങ്ങുകയാണവർ. ആകാശയാത്രയുടെ ഒരുക്കങ്ങളുടെ അവസാനഘട്ട ജോലിയിലാണവർ. ഡിസംബറിൽ യാത്ര പുറപ്പെടും. ഇനി പുറപ്പെടാനായില്ലെങ്കിൽ അവർ ആ മത്സരത്തിൽനിന്ന് തോറ്റ് പുറത്താകും.
ഇതൊരു മത്സരംകൂടിയാണ് അവർക്ക്. പത്തുവർഷം മുമ്പ് ഗൂഗ്ൾ പ്രഖ്യാപിച്ച ലൂനാർ എക്സ്പ്രൈസ് ചാന്ദ്രയാത്ര മത്സരത്തിലെ നാല് ഫൈനലിസ്റ്റുകളിൽ ഒന്ന് ഇൗ സംഘമാണ്: ടീം ഇൻഡസ്. ഡൽഹി െഎ.െഎ.ടിയിൽനിന്ന് കമ്പ്യൂട്ടർ സയൻസ് ബിരുദം പൂർത്തിയാക്കിയശേഷം സ്റ്റാർട്ടപ് സംരംഭങ്ങളുമായി നടക്കുേമ്പാൾ, രാഹുൽ നാരായൺ എന്ന െചറുപ്പക്കാരന് തോന്നിയ ഭ്രാന്താണ് യഥാർഥത്തിൽ ടീം ഇൻഡസ്. കൂട്ടുകാർ പിന്തുണച്ചപ്പോൾ ആ ഭ്രാന്ത് ഇപ്പോൾ മറ്റൊരു ചരിത്രമായി മാറിയിരിക്കുകയാണ്. ലോകത്തെ എണ്ണംപറഞ്ഞ ബഹിരാകാശ ഗവേഷണ ഏജൻസികൾക്കുപോലും അസാധ്യമായ കാര്യമാണ് ഇൗ കൂട്ടായ്മ യഥാർഥ്യമാക്കിയിരിക്കുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെയും മറ്റും നീക്കം സജീവമായിരിക്കുേമ്പാൾ തന്നെയാണ് ടീം ഇൻഡസ് ഇൗ മേഖലയിൽ പുതിയ വാതിലുകൾ തുറന്നിട്ടിരിക്കുന്നത്.
ശാസ്ത്രചരിത്രം എന്നത് പരീക്ഷണ^ഗവേഷണങ്ങളുടെയും കണ്ടുപിടിത്തങ്ങളുടേതും മാത്രമല്ല. അതിൽ യുദ്ധത്തിെൻറയും മത്സരത്തിെൻറയും അധികാരത്തിെൻറയുമെല്ലാം ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. ആദ്യമായി കൃത്രിമോപഗ്രഹം വിക്ഷേപിച്ചതും മനുഷ്യനെ ചന്ദ്രനിലയച്ചതുമെല്ലാം ഇൗ മത്സരത്തിെൻറ ഭാഗമായിരുന്നല്ലോ. ആ മത്സരം ചരിത്രത്തിലുടനീളം ആവർത്തിച്ചിട്ടുണ്ട്. അത്തരമൊരു മത്സരത്തിെൻറ വർത്തമാനമാണ് ഇൗ മാരത്തൺ. ഇതിനെ മാരത്തൺ എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല. സാേങ്കതികമായി സ്പ്രിൻറ് ഇനമാണിത്. മത്സരാർഥിക്ക് ഒാടിത്തീർക്കാനുള്ളത് 500 മീറ്റർ മാത്രം. എന്നിട്ടും എന്തുകൊണ്ടായിരിക്കും ഇതിനെ ആളുകൾ മാരത്തൺ എന്നുതന്നെ പറയുന്നത്? മത്സരത്തിെൻറ നിയമാവലികളിൽ ഇതിെൻറ ഉത്തരമുണ്ട്. ഇൗ മത്സരം നടക്കുന്നത് ചന്ദ്രനിലാണ്. ചന്ദ്രോപരിതലത്തിലെ റിഗോലിത്ത് മണ്ണുകളിലൂടെ 500 മീറ്റർ ദൂരത്തിൽ ഒരു റോബോട്ടിനെ ഒാടിക്കണം. ഒാടിച്ചാൽമാത്രം പോരാ, അവിടെനിന്ന് ചിത്രങ്ങളും വിഡിയോകളും ഇൗ റോബോട്ട് ഭൂമിയിലേക്ക് അയക്കുകയും വേണം.
പേക്ഷ, പ്രശ്നം ഇതാണ്: സ്റ്റാർട്ടിങ് പോയൻറ് 3.84 ലക്ഷം കി.മീറ്റർ ഇപ്പുറത്താണ്. അഥവാ, ഭൂമിയിൽനിന്ന് റോക്കറ്റ് വഴിവേണം ഇൗ റോബോട്ടിനെ ചന്ദ്രനിലെത്തിക്കാൻ. 2007ലാണ് ഗൂഗ്ൾ ഇൗ മത്സരം പ്രഖ്യാപിച്ചത്. തുടക്കത്തിൽ 40ഒാളം ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മത്സരത്തിെൻറ പല ഘട്ടങ്ങളിൽ ഒാരോരുത്തരായി പുറത്തായി. ഇപ്പോൾ അവശേഷിക്കുന്നത് നാല് ടീം മാത്രം: മൂൺ എക്സ്പ്രസ് (അമേരിക്ക), സിനർജി ഗ്രൂപ് (അന്താരാഷ്ട്ര കൂട്ടായ്മ), ടീം ഇൻഡസ് (ഇന്ത്യ), ഹകൂതോ (ജപ്പാൻ).
1919ൽ ഇതുപോലൊരു മത്സരം നടന്നിരുന്നു. ന്യൂയോർക്കിലെ റെയ്മണ്ട് ഒർേട്ടഗ എന്ന ബിസിനസുകാരനായിരുന്നു അതിെൻറ മുഖ്യ സംഘാടകൻ. ന്യൂയോർക്കിൽനിന്ന് പാരിസിലേക്ക് വിമാനം പറത്തുന്നയാൾക്ക് 25,000 ഡോളറാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. വിമാന സാേങ്കതികവിദ്യ അത്രയൊന്നും വികസിച്ചിട്ടില്ലാത്ത ആ കാലത്ത് മത്സരത്തിൽ പെങ്കടുക്കാൻ നിരവധി പേരെത്തി. രണ്ട് പൈലറ്റുമാർക്ക് മാറി ഉപയോഗിക്കാൻ കഴിയുന്ന ബഹുഎൻജിൻ വിമാനങ്ങളുമായി പലരും രംഗത്തെത്തിയെങ്കിലും അവർക്കെല്ലാം ആകാശവാഹനം വഴിയിലിറക്കേണ്ടിവന്നു. ഒടുവിൽ, ചാൾസ് ലിൻഡ്ബെർഗ് എന്ന ൈപലറ്റാണ് ഇൗ മത്സരത്തിൽ വിജയിച്ചത്.
ഒറ്റപ്പറക്കലിൽ ഭൂഖണ്ഡം താണ്ടാൻ ശേഷിയുള്ള ആ വിമാനത്തിന് ലിൻഡ്െബർഗ് പേരിട്ടത് ‘സ്പിരിറ്റ് ഒാഫ് സെൻറ് ലൂയിസ്’ എന്നായിരുന്നു. ഇവിടെ ലിൻഡ്െബർഗ് മാത്രമാണ് വിജയിച്ചതെങ്കിലും ആ മത്സരംകൊണ്ട് ഒരു ഗുണമുണ്ടായി. ലോകത്തിെൻറ പലഭാഗങ്ങളിൽ വിമാന സാേങ്കതികവിദ്യ സംബന്ധിച്ച ഗവേഷണങ്ങൾ കൂടുതൽ സജീവമായി. യാത്രവിമാനങ്ങളിൽ 30 മടങ്ങ് വർധനയാണ് അക്കാലത്തുണ്ടായതത്രെ. പിന്നീട് ‘സ്പിരിറ്റ് ഒാഫ് സെൻറ് ലൂയിസ്’ എന്ന പേരിൽ ലിൻഡ്ബെർഗ് തെൻറ വിമാനനിർമാണ അനുഭവങ്ങൾ എഴുതി. ആ പുസ്തകത്തിന് പുലിറ്റ്സർ പുരസ്കാരവും ലഭിച്ചു.
വർഷങ്ങൾക്കിപ്പുറം, 2004ൽ അമേരിക്കയിലെ എൻജിനീയറും സംരംഭകനുമായ പീറ്റർ ഡയമണ്ടിസ് എന്നയാൾ ‘സ്പിരിറ്റ് ഒാഫ് സെൻറ് ലൂയിസ്’ വായിക്കുന്നു. സാേങ്കതികവിദ്യ പുരോഗതിയിൽ ഇത്തരം മത്സരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം അൻസാരി എക്സ്പ്രൈസ് എന്ന പേരിൽ മറ്റൊരു മത്സരം പ്രഖ്യാപിച്ചു. ഒരു കോടി ഡോളറായിരുന്നു സമ്മാനത്തുക. പുനരുപയോഗിക്കാവുന്നതും മനുഷ്യനെ വഹിക്കാൻശേഷിയുള്ളതുമായ കൃത്രിമോപഗ്രഹങ്ങൾ വികസിപ്പിച്ച് അത് വിജയകരമായി വിക്ഷേപിക്കുകയാണ് ഇൗ മത്സരത്തിൽ ചെയ്യേണ്ടത്. 2004ൽ നടന്ന ആദ്യ മത്സരത്തിൽ പെങ്കടുക്കാൻ 26 ടീമുകളെത്തി. മൈക്രോസോഫ്റ്റിെൻറ സാമ്പത്തികസഹായത്തോടെ ബർട്ട് റൂട്ടൻ എന്നയാൾ നിർമിച്ച ‘ടയർ വൺ’ എന്ന കൃത്രിമോപഗ്രഹമാണ് ഇതിൽ വിജയിച്ചത്. സംഭവം വലിയ വിജയമായതോടെ പീറ്റർ ഡയമണ്ടിസിന് നാസ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു. പിന്നെ, ഇടെക്കപ്പോഴോ ആ സഹായം നിലച്ചതോടെ മത്സരം തുടരാനാവില്ലെന്ന സ്ഥിതിയായി. ഇൗ സന്ദർഭത്തിലാണ് പീറ്റർ ഗൂഗ്ൾ അധികൃതരെ സമീപിക്കുന്നത്. പിന്നീട്, അൻസാരി പ്രൈസ് എന്ന മത്സരമാണ് ഗൂഗ്ൾ ലൂനാർ എക്സ്പ്രൈസ് എന്ന മത്സരമായി പരിണമിച്ചത്. ഇൗ മത്സരത്തോടെ ചന്ദ്രനിലേക്ക് ഒരായിരം വഴികൾ തുറന്നുകിട്ടുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ചാന്ദ്രയാൻ^1െൻറ വിക്ഷേപണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലൂനാർ എക്സ്പ്രൈസിെൻറ പ്രഖ്യാപനം. ഇന്ത്യയുടെ സ്വപ്നപദ്ധതി അരികിലെത്തിയ കാലം. അന്ന് അമേരിക്കയിലും ഡൽഹിയിലുമായി സ്റ്റാർട്ടപ് സംരംഭങ്ങളുമായി മുേന്നാട്ടുപോവുകയായിരുന്നു രാഹുൽ നാരായൺ. വിദ്യാർഥിയായിരിക്കുേമ്പാൾ ‘സ്റ്റാർ വാർ’ കഥകളുടെ മായിക പ്രപഞ്ചത്തിൽ ജീവിച്ച രാഹുൽ ചാന്ദ്രയാത്രയെന്ന സ്വപ്നലോകത്തേക്ക് പ്രവേശിക്കുക സ്വാഭാവികം. എക്സ്പ്രൈസ് മത്സരത്തെക്കുറിച്ച് അമേരിക്കയിലെ ഒരു കൂട്ടുകാരനിൽനിന്നാണ് അദ്ദേഹം അറിഞ്ഞത്. വിവരം കേട്ടയുടൻതന്നെ മത്സരത്തിൽ പെങ്കടുക്കാൻ തീരുമാനിച്ചു. രജിസ്ട്രേഷൻ ഫീസ് ആയി കെട്ടിവെക്കേണ്ട 50,000 ഡോളർ തുക ഇൗ കൂട്ടുകാരുടെ സഹായത്തോടെയാണ് രാഹുൽ സ്വരൂപിച്ചത്.
തെൻറ സ്വപ്നപദ്ധതിയെക്കുറിച്ച് അദ്ദേഹം ആദ്യമായി സംസാരിച്ചത് െഎ.എസ്.ആർ.ഒ ചെയർമാനായിരുന്ന ഡോ. കസ്തൂരി രംഗനോടായിരുന്നു. ചാന്ദ്രയാൻ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച ഗവേഷകനാണ് കസ്തൂരി രംഗൻ (പദ്ധതി നടപ്പാക്കുേമ്പാഴേക്കും അദ്ദേഹം സ്ഥാപനത്തിൽനിന്ന് വിരമിച്ചിരുന്നു). രാഹുലിന് അരമണിക്കൂർ സമയമാണ് ആദ്യം അദ്ദേഹം അനുവദിച്ചത്. പക്ഷേ, ആ കൂടിക്കാഴ്ച മൂന്നുമണിക്കൂർ നീണ്ടുവെന്ന് രാഹുൽ പറയുന്നു. അദ്ദേഹത്തിെൻറ ‘സമ്മതം’ ലഭിച്ചതോടെ സ്പോൺസർമാരും മറ്റും സഹായത്തിനെത്തി. ഏറ്റവുമൊടുവിൽ െഎ.എസ്.ആർ.ഒ ഒൗദ്യോഗികമായിത്തന്നെ സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ടീം ഇൻഡസ് വികസിപ്പിച്ച റോബോട്ടിക് വാഹനത്തെ ചന്ദ്രനിലെത്തിക്കുക െഎ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി റോക്കറ്റായിരിക്കും. ഇതിനുപുറമെ, സ്ഥാപനത്തിൽനിന്ന് വിരമിച്ച ഒേട്ടറെ ഗവേഷകരും ഇവരെ സഹായിക്കാനെത്തിയിട്ടുണ്ട്. ചാന്ദ്രയാൻ മിഷൻ ഡയറക്ടറായിരുന്ന എൻ. ശ്രീനിവാസ് ഹെഗ്ഡെ അടക്കമുള്ള ആളുകൾ ഇക്കൂട്ടത്തിലുണ്ട്.
രാഹുൽ നാരായണനും സഹപ്രവർത്തകരും വികസിപ്പിച്ച റോബോട്ടിക് വാഹനത്തിന് ‘ഏക് ഛോട്ടീ സി ആശ’ (ഇ.സി.എ) എന്നാണ് പേരിട്ടിരിക്കുന്നത്; ‘ഒരു കുഞ്ഞുസ്വപ്നം’ എന്നർഥം. ഇ.സി.എയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. ഇപ്പോൾ, ലബോറട്ടറിയിൽ ഇൗ വാഹനത്തിെൻറ പരീക്ഷണയോട്ടമാണ് നടക്കുന്നത്. ഇവിടെ കാര്യങ്ങളൊക്കെ എത്രതന്നെ കൃത്യമായാലും പദ്ധതി ഏത് നിമിഷവും പരാജയപ്പെടാമെന്നാണ് രാഹുൽ പറയുന്നത്. വിക്ഷേപണ ഘട്ടം മുതൽ ഇതിന് സാധ്യതയുണ്ട്. പി.എസ്.എൽ.വി അതിെൻറ കഴിവ് പലവട്ടം തെളിയിച്ചതാണെങ്കിലും ബഹിരാകാശ പര്യവേക്ഷണത്തിൽ ഒാരോ യാത്രയും പുതിയതാണ്. സെക്കൻഡിൽ 12 കി.മീറ്റർ വേഗത്തിലാണ് കുഞ്ഞു റോബോട്ടുമായി പി.എസ്.എൽ.വി പറക്കുക. ചന്ദ്രനോട് 180 കി.മീറ്റർ അരികിലെത്തുന്നതോടെ, ഉപഗ്രഹത്തെ ചുറ്റാൻ തുടങ്ങും. പതിയെ റോബോട്ടിനെ താഴേക്കിറക്കും. 15 മിനിറ്റ് ആണ് അതിനുവേണ്ട സമയം. ചന്ദ്രോപരിതലത്തിൽ സ്പർശിച്ച് നാല് മണിക്കൂർ കഴിഞ്ഞാൽ മാത്രമേ ഇ.സി.എക്ക് ചലനം സാധ്യമാകൂ; ആ നിമിഷം മുതൽ മത്സരം ആരംഭിക്കുകയായി.
മത്സരവിജയിയെ കാത്തിരിക്കുന്നത്, 120 കോടി രൂപയാണ്. ടീം ഇൻഡസിെൻറ സ്വപ്നം യാഥാർഥ്യമാകാൻ 420 കോടിയാണ് പ്രതീക്ഷിക്കുന്നത്. കുറെ പണം സ്പോൺസർഷിപ്പിലൂടെ അവർ കണ്ടെത്തി. പിന്നെയും ചെലവ് ചുരുക്കാൻ, അവർ മറ്റൊരു മാർഗംകൂടി അവലംബിച്ചിരിക്കുകയാണ്. കൂടെ മത്സരിക്കുന്ന ജപ്പാെൻറ റോബോട്ടിനെക്കൂടെ തങ്ങളുടെ റോക്കറ്റിൽ ചന്ദ്രനിലെത്തിക്കുന്ന ചുമതലയും ഇൗ സംഘം ഏറ്റെടുത്തിരിക്കുകയാണ്. ഏതായാലും ഇൗ മത്സരം ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കംകുറിക്കുന്നതാകും. ചാന്ദ്രയാനിലൂടെയും മംഗൾയാനിലൂടെയുമെല്ലാം ഇന്ത്യ കൈവരിച്ച നേട്ടം ടീം ഇൻഡസിലൂടെ ആവർത്തിക്കുമോ എന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.
l
കടപ്പാട്: ഇന്ത്യാ ടുഡേ, ദ വയേർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.