മുട്ടോളിക്കായലിലേക്ക് വരൂ, പ്രകൃതിയുടെ സൗന്ദര്യം കാണൂ
text_fieldsചെറുവത്തൂർ: മുട്ടോളിക്കായലിെന്റ പ്രകൃതിഭംഗി ആസ്വദിക്കാൻ ദിവസേന എത്തുന്നത് നിരവധി പേർ.തണുത്ത പൂന്തണല് പടര്ന്നുനിൽക്കുന്ന കണ്ടൽ മരക്കാടുകൾക്കിടയിലെ കായലിലൂടെ തുഴയാനാണ് ഇവിടേക്ക് ആളുകൾ എത്തുന്നത്. ചെറുവത്തൂരിനും ക്ലായിക്കോടിനുമിടയിൽ വീരമലക്കുന്നിനു കീഴെയാണ് കാര്യങ്കോട് പുഴയുടെ കൈവഴിയായ മുട്ടോളിക്കായൽ.
ഇവിടെയെത്തുന്നവർക്കായി ഈ കായലിൽ കയാക്കിങ് സർവിസും ആരംഭിച്ചിട്ടുണ്ട്. മൂട്ടോളിക്കായലോളത്തിൽ തുഴഞ്ഞു പോകുമ്പോൾ ഒറ്റക്കാലിൽനിന്ന് മീൻ കൊത്തുന്ന കൊറ്റികൾ അടക്കം നിരവധി പക്ഷികളെയും കാണാം. മുട്ടോളം തുള്ളുന്ന ചെമ്മീൻ കൂട്ടവും ഈ കായലിെന്റ സൗന്ദര്യമാണ്.
ഇവിടേക്കെത്താൻ ദേശീയപാതയിൽ ചെറുവത്തൂർ വി.വി.നഗറിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മതി. ചെറുവത്തൂർ, കയ്യൂർ -ചീമേനി പഞ്ചായത്തിന്റെ അതിർത്തി കൂടിയാണിവിടം. രാമഞ്ചിറ പക്ഷിസങ്കേതവും ഈ കായലിനടുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.