ക്ഷേത്രത്തിലെത്തുന്നവരെ തലയിൽ കാൽവെച്ച് അനുഗ്രഹമേകി നായ; വിഡിയോ വൈറലാകുന്നു
text_fieldsമഹാരാഷ്ട്രയിലെ ഗണേശ ക്ഷേത്രത്തിൽ ഭക്തരെ അനുഗ്രഹിക്കുന്ന നായയുടെ വിഡിയോ വൈറലാകുന്നു. സിദ്ധാടെക്കിലുള്ള സിദ്ധിവിനായക് ക്ഷേത്രം സന്ദർശിക്കുന്നവരെയാണ് നായ തലയിൽ കാലുകൊണ്ട് അനുഗ്രഹിക്കുന്നത്. നായ ഭക്തരുടെ കൈകൾ കുലുക്കുന്നതും അവരെ അനുഗ്രഹിക്കുന്നതും വിഡിയോയിൽ കാണാം.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ഒരു കുന്നിൻ മുകളിലാണ് സിദ്ധിവിനായക് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിദ്ധാടെക് ഗ്രാമത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തിൽ തുമ്പിക്കൈയുടെ സ്ഥാനം ഇടത് വശത്തിന് പകരം വലതുഭാഗം ചേർന്നാണ്. ഇത് അപൂർവ കാഴ്ചയാണ്.
വിഷ്ണുവാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് ഐതിഹ്യമുണ്ട്. കാലക്രമേണ തകർന്ന ക്ഷേത്രം പുനർനിർമിക്കുകയായിരുന്നു. ഇന്ദോറിലെ രാജ്ഞി അഹല്യാബായ് ഹോൾക്കറാണ് ഇപ്പോഴത്തെ രീതിയിൽ ക്ഷേത്രം നിർമിച്ചത്. അതേസമയം, കർണാടക ചന്നപട്ടണയിലെ അഗ്രഹാര വലഗരഹള്ളി ഗ്രാമത്തിൽ നായയെ ആരാധിക്കാനായി ക്ഷേത്രം തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.