ഇടുക്കി, ചെറുതോണി ഡാമുകൾ 31 വരെ സന്ദർശിക്കാം
text_fieldsഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മേയ് എട്ട് മുതൽ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മെയ് ഒമ്പത് മുതൽ 15 വരെ വാഴത്തോപ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല പ്രദർശന വിപണന മേളയോടനുബന്ധിച്ച് വിവിധ മേഖലകളിലേക്ക് ട്രക്കിംഗ്, ഇടുക്കി ജലാശയത്തിൽ ബോട്ടിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഡാമുകളിൽ സന്ദർശന സമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ട് പേർക്ക് 600 രൂപയാണ് നിരക്ക്. കാൽവരി മലനിരകളും ഹിൽവ്യൂ പാർക്കും അഞ്ചുരുളി, പാൽക്കുളംമേട്, മൈേക്രാവേവ് വ്യൂ പോയിന്‍റ് എന്നിവിടങ്ങളും മേളയോടനുബന്ധിച്ച് സന്ദർശിക്കാൻ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.