ഇടവേളക്കുശേഷം കൊച്ചിയിൽ: ഹോംസ്റ്റേയിൽ വിദേശ സഞ്ചാരിയെത്തി
text_fieldsകൊച്ചി: ഒന്നര വർഷത്തെ ഇടവേളക്കുശേഷം ആദ്യമായി കൊച്ചിയിൽ ഹോംസ്റ്റേയിൽ വിദേശ വിനോദസഞ്ചാരിയെത്തി. ഈ മാസം 15ന് തിരുവനന്തപുരം എയർപോർട്ടിൽ സ്പെയിനിൽനിന്ന് എത്തിയ വിദേശസഞ്ചാരി ഗബ്രിയേൽ ബാലരെസൊയാണ് ഫോർട്ട്കൊച്ചി ജോജി ഹോംസ്റ്റേയിൽ അതിഥിയായെത്തിയത്.
സഞ്ചാരിയെ ഹോംസ്റ്റേ ഓണേഴ്സ് വെൽെഫയർ അസോസിയേഷൻ കേരള ഭാരവാഹികൾ സ്വീകരിച്ചു. വർക്കലയിൽ ആറുദിവസം താമസിച്ച ഗബ്രിയേൽ ഫോർട്ട്കൊച്ചിയിൽ മൂന്ന് ദിവസം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കുശേഷം ഇന്ത്യയിൽ ആദ്യമായെത്തിയ ഗബ്രിയേലിന് കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റങ്ങളും രീതികളും ഏറെ ഇഷ്ടപ്പെട്ടതായി 'മാധ്യമ'ത്തോട് പറഞ്ഞു.
നൂറുശതമാനം സുരക്ഷിതമായ നാടാണ് കേരളമെന്നും ഗബ്രിയേൽ പറഞ്ഞു. ഹോം സ്റ്റേ സംരംഭകർക്ക് വലിയ പ്രതീക്ഷയാണ് വിദേശ ടൂറിസ്റ്റിെൻറ വരവ് സമ്മാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ടൂറിസ്റ്റുകൾ എത്തുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. കൊച്ചി മുസ്രിസ് ബിനാലെ, കൊച്ചിൻ കാർണിവൽ, കേരള ട്രാവൽ മാർട്ട് തുടങ്ങിയ സഞ്ചാരികൾക്കു പ്രിയപ്പെട്ട പരിപാടികൾ നടത്തുന്നതിനായി സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഹോം സ്റ്റേ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് ഡൊമിനിക്, വൈസ് ചെയർമാൻ എസ്.പി. ദേവാനന്ദ്, ട്രഷറർ ഡോയൽ, കെ.എ. അഷ്കർ, ഹോം സ്റ്റേ ഉടമ സോഫിയ എന്നിവർ ചേർന്നാണ് ഗബ്രിയേലിനെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.