പരീക്ഷയെഴുതുമ്പോൾ വരുത്തുന്ന തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ചില മാർഗങ്ങൾ

പരീക്ഷ കഴിഞ്ഞശേഷം ചോദ്യപേപ്പർ നന്നായി വിലയിരുത്തുക.
അറിവില്ലായ്മ കൊണ്ടാണോ, സമയം ഇല്ലാത്തത് കൊണ്ടാണോ ചോദ്യങ്ങൾ ശരിയായി മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണോ തെറ്റുകൾ സംഭവിച്ചതെന്ന് വിലയിരുത്തുക.
ഈ തെറ്റുകൾ അടുത്ത പരീക്ഷയിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തുക. അതിനായി നിരന്തരമുള്ള പരിശീലനം ആവശ്യമാണ്.
ഏത് വിഷയത്തിലാണ് വീക്ക് എന്ന് മനസിലാക്കുക. ആ വിഷയം നന്നായി പഠിക്കുക.
സംശയങ്ങൾ സ്വയം ദുരീകരിക്കാൻ സാധിക്കുന്നില്ല എങ്കിൽ അധ്യാപകരുടെയോ ആ രംഗത്തെ വിദഗ്ധരുടെയോ സഹായം തേടുക.
കൂടുതൽ മോക് ടെസ്റ്റുകൾ ചെയ്ത് പരിശീലിക്കുക. ഇതുവരെ വരുത്തിയ തെറ്റുകൾ പ്രത്യേകം രേഖപ്പെടുത്തി വെക്കുക. അവയുടെ ശരിയുത്തരങ്ങളും എഴുതിവെക്കുക.
എപ്പോഴും പോസിറ്റീവായി ചിന്തിക്കുക. കഴിഞ്ഞുപോയ പരീക്ഷകളിൽ തളരാതെ, നല്ല അവസരങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ എന്ന് കരുതുക.
Explore