ലോകത്തിലെ ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചറിയാം. ഈ പട്ടികയിൽ ആധിപത്യം യു.എസിലെയും യു.കെയിലെയും യൂനിവേഴ്സിറ്റികൾക്കാണ്. അധ്യാപന, ഗവേഷണ രംഗത്തെ മികവാണ് ഇവയെ മികച്ച യൂനിവേഴ്സിറ്റികളായി നിലനിർത്തുന്നത്.
ഓക്സ്ഫഡ് യൂനിവേഴ്സിറ്റി: ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളുടെ പട്ടികയിൽ എന്നും ഒന്നാമത് ഓക്സ്ഫഡ് തന്നെ. ടൈംസ് ഹയർ എജ്യൂക്കേഷൻ പുറത്തുവിട്ട മികച്ച ലോക യൂനിവേഴ്സിറ്റികളുടെ പട്ടികയിലും ഓക്സ്ഫഡിന് തന്നെയാണ് ഒന്നാംറാങ്ക്.
യു.എസിലെ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി: അമേരിക്കയിൽ മസാച്യുസെറ്റ്സ് സംസ്ഥാനത്ത് കേബ്രിഡ്ജിൽ സ്ഥിതി ചെയ്യുന്ന ലോകപ്രസിദ്ധമായ ഒരു സ്വകാര്യ ഗവേഷണ യൂണിവേഴ്സിറ്റിയാണ് മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ഹാർവഡ് യൂനിവേഴ്സിറ്റി: ഏറ്റവുമധികം പഠന വിഷയങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള സര്‍വകലാശാലയെന്ന ഖ്യാതിയുണ്ട് അമേരിക്കയിലെ ഹാര്‍വഡ് സര്‍വകലാശാലക്ക്.
പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി: യുഎസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണ്.
കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി:1209 ൽ സ്ഥാപിതമായ ഈ സർവകലാശാല പ്രവർത്തനമികവിൽ ഒരു കോട്ടവും തട്ടാതെ ഇന്നും നിലനിൽക്കുന്നു.
സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി: യുഎസിലെ ഏറ്റവും വലിയ കാമ്പസുകളിൽ ഒന്നാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിൽ ഒന്നാണ്. 1885ൽ സ്ഥാപിതമായി.
യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്‍ലി: കാലിഫോർണിയയിലെ ബെർക്‍ലിയിലുള്ള ഗവേഷണ സർവ്വകലാശാലയാണിത്.
ഇംപീരിയൻ കോളജ്, ലണ്ടൻ: 1907ൽ സ്ഥാപിതമായി. ലോകത്തിലെ പ്രശസ്തമായ പൊതു ഗവേഷണ സർവകലാശാലകളിൽ ഒന്നാണിത്. എൻജിനീയറിങ്, ബിസിനസ്, സയൻസ്, മെഡിസിൻ എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏക ബ്രിട്ടീഷ് സർവകലാശാലയാണിത്.
യേൽ യൂനിവേഴ്സിറ്റി: യു.എസിലെ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലുള്ള ഒരു സ്വകാര്യ ഐവി ലീഗ് ഗവേഷണ സർവകലാശാലയാണ് യേൽ യൂനിവേഴ്സിറ്റി. 1701ൽ സ്ഥാപിതമായ ഇത് യു.എസിലെ മൂന്നാമത്തെ ഏറ്റവും പഴയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.