ആരോഗ്യസംരക്ഷണം പോലെ തന്നെ പ്രധാനമാണ് ദന്ത സംരക്ഷണവും. പാൽപല്ലുകൾ വന്നു തുടങ്ങുമ്പോൾ മുതൽ അവയെ ആരോഗ്യത്തോടും വൃത്തിയോടും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്
കുട്ടികളിൽ ആദ്യ പല്ലുകൾ ആറു മാസം മുതൽ വന്നു തുടങ്ങും
കുഞ്ഞുങ്ങൾ പാൽ കുടിച്ചശേഷം അവരുടെ പല്ലുകൾ നനഞ്ഞ തുണികൊണ്ട് തുടയ്ക്കുക
പല്ലുകൾ വന്നതിനുശേഷം കുട്ടികളെ രണ്ടു നേരം ബ്രഷിങ് ശീലിപ്പിക്കുക
മധുരം കഴിച്ചാലുടനെ ബ്രഷ് ചെയ്യാൻ പഠിപ്പിക്കുക
ഉറങ്ങുന്ന സമയങ്ങളിൽ കുട്ടികൾക്ക് പാൽക്കുപ്പി നൽകാതിരിക്കുക. അത് മുൻനിരയിലുള്ള പല്ലുകളിൽ കേടുവരാൻ കാരണമാകും
ധാന്യങ്ങൾ , പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി കുട്ടികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം