എന്താണ് വാതം?

സന്ധികളിലുണ്ടാകുന്ന വീക്കമാണ് ആര്‍ത്രൈറ്റിസ് അഥവാ വാതം. ഇതൊരു രോഗ ലക്ഷണമാണ്.
സാധാരണയായി കണ്ടുവരുന്നത്
ആമവാതവും (റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്), സന്ധിവാതവുമാണ് (ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്) സാധാരണയായി കണ്ടുവരുന്നത്.
ശീലമാക്കേണ്ട ചില ഭക്ഷണങ്ങള്‍
പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാവില്ലെങ്കിലും രോഗാവസ്ഥ ലഘൂകരിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. അവയെക്കുറിച്ച് അറിയാം...
ഒലീവ് ഓയില്‍
ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് സന്ധികളിലെ വീക്കം, എല്ലുകളുടെ തേയ്മാനം,അണുബാധ എന്നിവ കുറക്കാൻ സഹായിക്കുന്നു.
മുന്തിരി
പോഷക സമൃദ്ധവും രോഗപ്രതിരോധ ശേഷിയുമുള്ള മുന്തിരി ഓക്‌സീകരണ സമ്മര്‍ദം കുറക്കുന്നു.
ബെറീസ്
ആന്റിഓക്‌സിഡന്‍സും വിറ്റാമിന്‍സും ധാതുക്കളും നിറഞ്ഞ ബെറീസ് ആഴ്ചയില്‍ രണ്ടുതവണയെങ്കിലും കഴിക്കുന്നത് വാതത്തിന്‍റെ കാഠിന്യം കുറക്കും.
ഇഞ്ചി
ഇഞ്ചിയുടെ ഉപയോഗം സന്ധികളിലെ അണുബാധ കുറക്കാനും സന്ധികള്‍ ആയാസരഹിതമാക്കാനും സഹായിക്കുന്നു.
മത്സ്യം
കൊഴുപ്പുള്ള മത്സ്യങ്ങളിലെ ഒമേഗ-3-ഫാറ്റി ആസിഡും വിറ്റാമിന്‍-ഡിയും വാതസംബന്ധമായ രോഗലക്ഷണങ്ങള്‍ കുറക്കാൻ സഹായിക്കുന്നു.
ഗ്രീന്‍ ടീ
ഓക്‌സീകരണം കുറക്കുന്ന ഘടകങ്ങള്‍ ഉള്ളതിനാല്‍ ഗ്രീന്‍ടീക്ക് ആമവാതത്തിന്‍റെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.