ഗോട്ട് , കൽകി,...; 2024ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ തെരഞ്ഞെ ചിത്രങ്ങളിൽ മലയാള സിനിമകളും

ഈ വര്‍ഷം കൂടുതല്‍ പേര്‍ ഗൂഗിളില്‍ തെരെഞ്ഞ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്ത്.
കുടുതല്‍ പേര്‍ ഗൂഗിള്‍ ചെയ്ത ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ശ്രദ്ധ കപൂര്‍- രാജ്കുമാര്‍ റാവു പ്രധാന വേഷത്തിലെത്തിയ സ്ത്രീ -2 ആണ്.
12th ഫെയിൽ, ലാപതാ ലേഡീസ്. ഹനുമാൻ എന്നീ ചിത്രങ്ങൾ സ്ത്രീ 2ന് പിറകിൽ അണിനിരന്നു.
തമിഴിൽ നിന്നും വിജയ് ചിത്രം ദി ഗോട്ടും വിജയ് സേതുപതി ചിത്രം മഹാരാജ എന്നീ ചിത്രങ്ങൾ പട്ടികയിലെത്തി.
പ്രഭാസ് നായകനായ കല്‍ക്കി എഡി 2898, സലാര്‍ എന്നീ എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.
മലയാളത്തിൽ നിന്നും ആവേശം മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളാണ് ഇടം നേടിയത്.
മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളാണ് ഇവ രണ്ടും.
Explore