ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ഇന്നിങ്സുകൾ
കളിയെ പുളകം കൊള്ളിച്ച ഇന്നിങ്സുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇവയാണ്..
െഗ്ലൻ മാക്സ് വെൽ
2023 ലോകകപ്പിൽ വാംഖഡേ സ്റ്റേഡിയത്തിൽ മാക്സ് വെൽ കുറിച്ചത് കളിയെ ത്രസിപ്പിച്ച എക്കാലത്തേയും മികച്ച ഇന്നിങ്സുകളിലൊന്ന്. 128 പന്തിൽ പുറത്താകാതെ 201 റൺസ് നേടിയ അതിശയപ്രകടനത്തിൽ അഫ്ഗാനെതിരെ പരാജയമുനമ്പിൽനിന്ന് ആസ്ട്രേലിയ വിജയതീരമണഞ്ഞു.
വിവിയൻ റിച്ചാർഡ്സ്
ഇംഗ്ലണ്ടിനെതിരെ മുൻ വിൻഡീസ് നായകൻ നേടിയ 189 റൺസ്. പൂർത്തിയായ മത്സരത്തിൽ കൂടുതൽ ശതമാനം റൺ നേടിയതിന്റെ റെക്കോർഡ് ഇന്നും ആ ഇന്നിങ്സിനാണ്.
കപിൽ ദേവ്
1983ൽ ഇന്ത്യയുടെ ലോകകപ്പ് വിജയനായകൻ സിംബാബ്വെക്കെതിരെ കുറിച്ചത് അത്യുജ്വല ഇന്നിങ്സ്. ഒമ്പതു റൺസിന് നാലു വിക്കറ്റെന്ന ഘട്ടത്തിൽ ക്രീസിലെത്തിയ കപിൽ പുറത്താകാതെ നേടിയ 175 റൺസ് ഇന്ത്യക്ക് സമ്മാനിച്ചത് അവിശ്വസനീയ ജയം.
രോഹിത് ശർമ
ശ്രീലങ്കക്കെതിരെ രോഹിത് നേടിയ 264 റൺസ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. ശിഖർ ധവാന് പകരം അവസാന നിമിഷം ടീമിലെത്തിയാണ് രോഹിതിന്റെ തകർപ്പൻ ഇന്നിങ്സ്.
മാർട്ടിൻ ഗപ്റ്റിൽ
വെല്ലിങ്ടൺ റീജ്യനൽ സ്റ്റേഡിയത്തിൽ വിൻഡീസിനെതിരെ 237റൺസ്. 24 ഫോറും 11 പടുകൂറ്റൻ സിക്സറുമടങ്ങിയതായിരുന്നു ആ ഇന്നിങ്സ്.