1988ൽ 'ഫൗജി' എന്ന ടി.വി സീരിയലിലാണ് ഷാരൂഖ് ഖാൻ ആദ്യം പ്രത്യക്ഷപ്പെടുന്നത്. 1992ൽ ദീവാന എന്ന സിനിമയിലൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇന്ന് ബോളിവുഡിന്‍റെ കിങ് ഖാൻ!
സുഷാന്ത് സിങ് രാജ്പുത്
അകാല മരണത്തിന് കീഴടങ്ങിയ ബോളിവുഡ് താരം സുഷാന്ത് 'പവിത്ര റിഷ്ട' എന്ന ടി.വി സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2013ൽ 'കയ് പോചെയിലൂടെ' സിനിമയിലേക്കുള്ള എൻട്രി. എം.എസ്. ധോണിയുടെ ബയോഗ്രഫിയിലെ പ്രകടനം നടന് ഒരുപാട് ആരാധകരെ സൃഷ്ടിച്ചിരുന്നു.
ആയുഷ്മാൻ ഖുറാന
2004ൽ 'റോഡീസ്' എന്ന ടി.വി പരിപാടിയുടെ അവതാരകനായിരുന്നു ആയുഷ്മാൻ ഖുറാന. 2012ൽ 'വിക്കി ഡോണർ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറി.
രാധിക മദൻ
'മേരി ആഷിഖി തും സേ ഹി' (2014) എന്ന സീരിയലിൽ നിന്നും 2 'പതി പത്നി ഓർ വോ' എന്ന ചിത്രത്തിലേക്കുള്ള താരത്തിന്‍റെ ഷിഫ്റ്റ് അപാരമായിരുന്നു. 2020ൽ പുറത്തിറങ്ങിയ 'അഗ്രേസി മീഡിയം' 2023ൽ പുറത്തിറങ്ങിയ 'കുട്ടെയ്' എന്ന ചിത്രത്തിലൊക്കെ താരം മികച്ച പ്രകടനമാണ് രാധിക മദൻ കാഴ്ചവെച്ചത്.
മൃണാൽ താക്കൂർ
2014ൽ 'കും കും ഭാഗ്യ'യിലെ മികച്ച പ്രകടനമാണ് മൃണാൽ താക്കൂറിനെ ഹിറ്റാക്കിയത്. ലവ് സോണിയ (2018), സൂപ്പർ 30 (2019) എന്നിവയിലെല്ലാം മികച്ച പ്രകടനം. എന്നാൽ 2022ൽ പുറത്തിറങ്ങിയ സിതാരാമമാണ് മൃാണാളിന്‍റെ തലവര മാറ്റിയ ചിത്രം. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് മൃണാൽ
വിക്രാന്ത് മാസി
'12ത് ഫെയിൽ' എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ചർച്ചയായ താരമാണ് വിക്രാന്ത് മാസി. 'ബാലിക വധു' എന്ന സ്മോൾ സീരിയലിൽ നിന്നാണ് വിക്രാന്ത് കരിയർ ആരംഭിക്കുന്നത്. 2015ൽ 'ദിൽ ദഡ്കനെ ദോ' എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം. അടുത്ത വർഷം സിനിമയിൽ നിന്നും വിരമിക്കുമെന്ന് താരം അറിയിച്ചു.
യാമി ഗൗതം
'ചാന്ത് കെ പാർ ചലോ' (2008) എന്ന സീരിയലിലൂടെയാണ് യാമി ശ്രദ്ധിക്കപ്പെടുന്നത്. 'വിക്കി ഡോണർ' എന്ന ചിത്രത്തിലൂടെ 2012ൽ ബോളിവുഡ് അരങ്ങേറ്റം. കാബിൽ (2017, ബാല (2019), എ തേർസ്ഡേ (2022) എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.