എന്‍റർടെയൻമെന്‍റ് ഫീൽഡിൽ നിന്നും വിദ്യാഭ്യാസപരമായി മുന്നിട്ട് നിൽക്കുക എന്നുള്ള വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ചും ചെറിയ പ്രായത്തിൽ തന്നെ അഭിനയിക്കാൻ തുടങ്ങിയ നടികളാണെങ്കിൽ.
സിനിമ ഫീൽഡിൽ ആക്ടീവ് ആയിട്ടുള്ള എന്നാൽ എം.ബി.ബി.എസ് വിദ്യഭ്യാസം നേടി ഡോക്ടറായുള്ള നടിമാരുണ്ട്.
സായ് പല്ലവി
പ്രേമത്തിലെ മലരിനെ അറിയാത്ത മലയാളികളുണ്ടാകില്ല. സൗത്ത് ഇന്ത്യൻ ഫിലിംസിലെ വളരെ തിരക്കുപിടിച്ച നടിയായ ഇവർ 2016ൽ ജോർജിയയിൽ നിന്നും മെഡിക്കൽ സ്റ്റഡീസ് പൂർത്തിയാക്കിയിരുന്നു.
ശ്രിലീല
നിലവിൽ തെലുഗിലെ സെൻസേഷൻ നടിയാണ് ശ്രീലീല. 2021ൽ ഈ യുവ താരം MBBS ഡിഗ്രി പൂർത്തിയാക്കിയിട്ടുണ്ട്. ശ്രീലീലയുടെ അമ്മയും ഡോക്റ്ററായിരുന്നു.
മാനുഷി ചില്ലർ
2017ൽ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട മാനുഷി ചില്ലർ ഒരു മെഡിക്കൽ സ്റ്റുഡന്‍റ് ആയിരിക്കെയാണ് മത്സരത്തിൽ പങ്കെടുത്തത്. പിന്നീട് അവർ വിദ്യാഭ്യസം പൂർത്തിയാക്കി.
അതിഥി ശങ്കർ
തമിഴ് സംവിധായകൻ ശങ്കറിന്‍റെ മകളും നടിയുമാണ് അതിഥി ശങ്കർ. സിനിമാഭിനയത്തോടൊപ്പം ഡോക്ടറുടെ ജോലിയും താരം ചെയ്യുന്നു.