November 27, 2024

ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്

വിവാഹ വാർത്തകൾ ചർച്ചയാകുമ്പോഴാണ് ആന്റണിക്കൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘15 വർഷങ്ങൾ... ഇനിയും തുടരുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് ചെയ്ത ചിത്രം
ആന്റണിക്കും കീർത്തിക്കും ആശംസകളുമായി താരങ്ങൾ എത്തിയിട്ടുണ്ട്.
കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ വിവാഹവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത മാസം ഗോവയിൽവെച്ചാകും വിവാഹമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു.കൊച്ചി സ്വദേശിയായ ആന്റണി തട്ടിലാണ് വരൻ.
മുമ്പ് നൽകിയ അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന സൂചന കീർത്തി നൽകിയിരുന്നു.
പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. എന്നാൽ, ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
Explore