നടന്മാരുടെയും നടിമാരുടെയും പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റ് നോക്കാം.
കാജൽ അഗർവാൾ
കാജൽ അഗർവാളാണ് ഏഴാം സ്ഥാനതുള്ളത്. രണ്ട് കോടിയാണ് കാജലിന്റെ പ്രതിഫലം.
സാമന്ത
മൂന്ന് മുതൽ അഞ്ച് കോടി വരെ പ്രതിഫലം പറ്റി സാമന്ത ആറാം സ്ഥാനത്താണ്
രഷ്മിക മന്ദാന
അഞ്ചാം സ്ഥാനത്ത് രഷ്മിക മന്ദാനയാണ്. മൂന്ന് മുതൽ നാല് കോടി വരെയാണ് രഷ്മികയുടെ പ്രതിഫലം.
തൃഷ കൃഷ്ണൻ
നാല് മുതൽ ആറ് കോടി വരെ പ്രതിഫലം വാങ്ങി നാലാം സ്ഥാനത്തുള്ളത് തൃഷ കൃഷ്ണയാണ്.
പൂജ ഹെഗ്ഡെ
പൂജ ഹെഗ്‌ഡെയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. അഞ്ച് കോടിയാണ് ഒരു സിനിമക്കായി പൂജ വാങ്ങുന്ന പ്രതിഫലം.
അനുഷ്ക ഷെട്ടി
ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് അനുഷ്ക ഷെട്ടിയാണ്. നാല് മുതൽ ഏഴു കോടി വരെയാണ് അനുഷ്ക ഒരു സിനിമക്കായി വാങ്ങുന്നത്.
നയൻതാര
നയൻതാരയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ ഒന്നാമത്. 13 മുതൽ 15 കോടി രൂപയാണ് ഒരു സിനിമക്കായി നയൻ‌താര വാങ്ങുന്നത്.
Explore