സിനിമ ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ് നടൻ വിജയ്.
വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന വിജയിയുടെ ഏറ്റവും പുതിയ ചിത്രം 'ദി ഗോട്ട്' സെപ്റ്റംബർ അഞ്ചിന് തിയറ്ററിലെത്തും.
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയൊടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണിത്.
ഗോട്ടിന് ശേഷം വരുന്ന ദളപതി 69 ആയിരിക്കാം വിജയുടെ അവസാന ചിത്രം. എച്ച് വിനോധായിരിക്കാം സംവിധാനമെന്നാണ് റിപ്പോർട്ടുകൾ.
അവസാന ചിത്രത്തിനായി നടൻ വാങ്ങുന്നത് വൻ പ്രതിഫലമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിയാസത്തിന്റെ റിപ്പോർട്ട് പ്രകാരം 220 കോടിയാണ് വിജയ് യുടെ പ്രതിഫലമത്രേ.
2025 ൽ ആണ് ചിത്രം തിയറ്ററുകളിലെത്തുക. ഒക്ടോബറോടെ തലപതി 69ന്റെ ചിത്രീകരണം ആരംഭിക്കും.
ഗോട്ടിലെ വിജയ് യുടെ പ്രതിഫലം 200 കോടിയാണെന്ന് നിർമാതാവ് അർച്ചന കൽപതി വെളിപ്പെടുത്തിയിട്ടുണ്ട്. 400 കോടി ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്.