കേക്ക് മുറി ഇന്ന് എല്ലാ ആഘോഷങ്ങളിലും പ്രധാന ഘടകമാണ്.
കേക്ക് മുറിക്കാതെ എന്താഘോഷമെന്ന് ചോദിക്കുന്ന ഇക്കാലത്ത് അത് കഴിക്കുന്നതിലപ്പുറമൊന്നും ആരും ആലോചിക്കാറില്ല.
എന്നാൽ, കേക്ക് വാങ്ങുമ്പോൾ ശ്രദ്ധിച്ച് വേണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ്.
അടുത്തിടെ ബംഗളൂരുവിലെ ചില ബേക്കറികളിൽനിന്നുള്ള കേക്ക് പരിശോധിച്ചപ്പോൾ അതിൽ അർബുദത്തിനുവരെ കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്
235 സാമ്പിൾ പരിശോധിച്ചതിൽ, 12 ഇനം കേക്കുകളിൽ കൃത്രിമ നിറത്തിനായി ചേർത്ത ഘടകങ്ങൾ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തി
റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി ഏറെ ആവശ്യക്കാരുള്ള കേക്കുകൾ കൂടുതൽ ആകർഷകമാക്കാൻ കൂടിയ അളവിൽ രാസപദാർഥങ്ങൾ ചേർക്കുകയാണ്.
അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌.സി.എഫ്, പോൺസോ 4 ആർ, ടാർട്രാസൈൻ, സിന്തറ്റിക് ഡൈ, കാർമോയ്‌സിൻ തുടങ്ങിയവയാണ് ഈ ഹാനികരമായ വസ്തുക്കൾ.
അർബുദ സാധ്യത വർധിപ്പിക്കുന്നതിന് പുറമേ, ശാരീരിക-മാനസിക ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകുമെന്നും കർണാടക സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
ഇക്കാരണങ്ങൾകൊണ്ട് കേക്ക് വാങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കുക.
Explore