സ്വാ​ദി​ഷ്​​ഠ​മാ​യ ചി​ക്ക​ൻ ​ക്രീ​പ്​​സ്​

ചേ​രു​വ​ക​ൾ:
മു​ട്ട -ര​ണ്ട്, പാ​ൽ -ഒ​ന്നേ​കാ​ൽ ക​പ്പ്​, മൈ​ദ -ഒ​രു ക​പ്പ്​, ഉ​പ്പ്​ -ആ​വ​ശ്യ​ത്തി​ന്​
ഫി​ല്ലി​ങ്​ ത​യാ​റാ​ക്കാ​ൻ
ചി​ക്ക​ൻ മി​ൻ​സ് ​​ചെ​യ്​​ത​ത്​ - 500 ഗ്രാം, സ​വാ​ള -ഒ​ന്ന്​, കു​രു​മു​ള​കുപൊ​ടി -ഒ​രു ടീ​സ്​​പൂ​ൺ, മു​ള​കു​പൊ​ടി -ഒ​രു ടീ​സ്​​പൂ​ൺ, ഗാ​ർ​ലി​ക്​ പൗ​ഡ​ർ -ഒ​രു ടീ​സ്​​പൂ​ൺ, ഒ​റി​ഗാ​നോ -ഒ​രു ടീ​സ്​​പൂ​ൺ, എ​ണ്ണ -ര​ണ്ട​ര ടേ​ബ്​ൾ​ സ്​​പൂ​ൺ
ത​യാ​റാ​ക്കു​ന്ന വി​ധം:
ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ന​ന്നാ​യി മി​ക്​​സി​യി​ൽ അ​ര​ച്ചെ​ടു​ക്കു​ക. ഫി​ല്ലി​ങ്ങി​ന് ​​വേ​ണ്ടി ഒ​രു പാ​ൻ എ​ടു​ത്ത്​ എ​ണ്ണ​യൊ​ഴി​ച്ച്​ ചൂ​ടാ​കു​​മ്പോ​ൾ ര​ണ്ടു മു​ത​ൽ ആ​റു ​വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ ന​ന്നാ​യി വ​ഴ​റ്റി എ​ടു​ക്കു​ക.
അ​തി​ലേ​ക്ക്​ ചി​ക്ക​ൻ മി​ൻ​സ് ചെ​യ്​​ത്​ ന​ന്നാ​യി മി​ക്​​സ്​ ചെ​യ്യു​ക. നേ​ര​ത്തേ ത​യാ​റാ​ക്കി​വെ​ച്ച ബാ​റ്റ​ർ ത​വി ​കൊ​ണ്ട്​​ ന​ന്നാ​യി പാ​ൻ​ക്കേ​ക്ക്​ ​പോ​ലെ ചു​െ​ട്ട​ടു​ക്കു​ക. ഓ​രോ പാ​ൻ കേ​ക്കിന്‍റെ ഉ​ള്ളി​ലും ത​യാ​റാ​ക്കി​വെ​ച്ച ഫി​ല്ലി​ങ്​ വെ​ച്ച്​ നാ​ലു വ​ശ​വും മ​ട​ക്കി ഒ​ട്ടി​ക്കു​ക.
ഒ​രു പാ​ൻ എ​ടു​ത്ത്​​ കു​റ​ച്ച്​ എ​ണ്ണ ഒ​ഴി​ച്ച്​ തീ ​കു​റ​ച്ചു​വെ​ച്ച്​ അ​തി​ൽ ഷാ​ലോ ഫ്രൈ ​ചെ​യ്​​ത്​ എ​ടു​ക്കാം. സ്വാ​ദി​ഷ്​​ഠ​മാ​യ ചി​ക്ക​ൻ ക്രീ​പ്​​സ്​ റെ​ഡി.
Explore