ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരവും.

ടൈംസ് ഔട്ട് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യൻ നഗരവും ഉൾപ്പെട്ടത്.
മുംബൈയാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ നഗരം. 'വടപാവാണ്' മുംബൈയിൽ നിന്നും ഉറപ്പായും കഴിച്ചിരിക്കേണ്ട ഭക്ഷണമെന്നും ടൈംസ് ഔട്ട് വെബ്സൈറ്റ് പറയുന്നു.
ഇറ്റാലിയൻ നഗരമായ നേപ്പിൾസാണ് പട്ടികയിൽ ഒന്നാമത്. 'മാർഗരീത്ത പിസ്സയാണ്' നേപ്പിൾസിലെ പ്രധാന ഭക്ഷ്യവിഭവം.
ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹന്നാസ്ബർഗാണ് പട്ടികയിൽ രണ്ടാമതായി ഇടംപിടിച്ച നഗരം. 'കോറ്റ സാൻഡ്വിച്ചാണ്' ഇവിടുത്തെ സ്പെഷ്യൽ.
പരമ്പരാഗത രീതിയിൽ പാകം ചെയ്യുന്ന സെവിച്ചയെന്ന മത്സ്യ വിഭവുമായി പെറുവിന്റെ തലസ്ഥാനമായ ലിമയാണ് മൂന്നാമത്.
ഹോ ചി മിൻ സിറ്റിയിലെ (വിയറ്റ്നാം) 'ഫോ സൈഗോൺ' നാലാമതും, ബീജിങ്ങിലെ (ചൈന) 'പെക്കിങ് ഡക്ക്' അഞ്ചാമതും ഇടം നേടി.
ടൈം ഔട്ട് വെബ്സൈറ്റിന്റെ വിവിധ രാജ്യങ്ങളി​ൽ നിന്നുള്ള എഡിറ്റർമാരും വായനക്കാരും ചേർന്നാണ് പട്ടിക തയ്യാറാക്കിയത്.
ഭക്ഷണത്തിന്റെ നിലവാരവും വിലയും അടിസ്ഥാനമാക്കിക്കൊണ്ടും ജനങ്ങളോട് ചോദിച്ചറിഞ്ഞുമാണ് പട്ടികയുണ്ടാക്കിയത്.