ഫ്ളാക്സ് സീഡിൽ അടങ്ങിയ ലിഗ്നൻ എന്ന കോമ്പൗണ്ട് വളരെ അധികം ആന്‍റി ഓക്‌സിഡന്‍റ് പ്രോപ്പർട്ടി ഉള്ളതാണ്. ശരീരത്തിലെ കോശങ്ങളെ ഫ്രീ റേഡിക്കൽസ് നശിപ്പിക്കുന്നത് ഇത് തടയുന്നു.
അതുകൊണ്ടുതന്നെ കാൻസർ പോലുള്ള മാരക രോഗങ്ങൾ തടയുന്നതിനും പൊതുവെ ശരീരത്തിന്‍റെ ആരോഗ്യം കൂട്ടാനും ഇത് സഹായിക്കുന്നു.
ലിഗ്നൻ ഈസ്ട്രജൻ ഹോർമോണിന്‍റെ ക്രമക്കേടുകൾ പരിഹരിക്കാനും സഹായിക്കു. പിസിഒഡി (PCOD), അമിത വണ്ണം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനും ഇവ ഉപകരിക്കുന്നു.
ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും, സ്ട്രോക് പോലുള്ള അസുഖങ്ങൾ തടയാനും ഇത് സഹായിക്കുന്നു.
മലബന്ധം കുറക്കാനും ദഹന സംബന്ധമായ അസുഖങ്ങൾ തടയാനും ഇവ ശരീരത്തെ സഹായിക്കുന്നുണ്ട്. ഫ്ളാക്സ് സീഡിൽ ധാരാളമായി അടങ്ങിയ നാരുകളാണ് ഇതിന് കാരണമാകുന്നത്.
നാരുകൾ അടങ്ങിയതുകൊണ്ട് തന്നെ ഡയറ്റ് കൺട്രോൾ ചെയ്യുന്നവരിൽ വിശപ്പ് കുറക്കാനും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഇത് സഹായിക്കും
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിത വണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ അലട്ടുന്നവർ ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഫ്ളാക്സ് സീഡ് വറുത്ത് പൊടിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുമ്പോൾ അത് പൂർണ്ണമായും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടാൻ സഹായകമാകുന്നുണ്ട്.
ഫ്ളാക്സ് സീഡുകൾ വറുത്ത് പൊടിച്ച് വെച്ചാൽ പാകം ചെയ്യുന്ന മിക്ക ഭക്ഷണത്തിലും കുറഞ്ഞ അളവിൽ ചേർക്കാം.