കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ!

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ.
ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​​വ്ര​യ​ജ്ഞം ന​ട​ക്കു​മ്പോ​ഴാ​ണ്​ നി​ർ​ണാ​യ​ക​മാ​യ ക​ണ്ടെ​ത്ത​ൽ.
കേ​ര​ള​ത്തി​നു​ പു​റ​മേ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ലും ജീ​ൻ ​പ്രൊ​ഫൈ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വ്യ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ​പ്രൗ​ൾ​​ട്രി ഫാ​മു​ക​ൾ ആ​രം​ഭി​ച്ച​​തോ​ടെ കോ​ഴി​വ​ള​ർ​ത്ത​ലി​ന്​ വ്യാ​പ​ക​മാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യു​ണ്ട്.
ഇ​താ​ണ്​ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്ടീ​രി​യ സാ​ന്നി​ധ്യ​ത്തി​ന്​ (ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം) കാ​ര​ണ​മെ​ന്നാ​ണ്​ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.
മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ച്ച അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​ക​ളു​ടെ പ​ട്ടി​ക ഐ.​സി.​എം.​ആ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്​.
ഇ​തി​ൽ ന്യു​മോ​ണി​യ​ക്ക്​ കാ​ര​ണ​മാ​കു​ന്ന ക്ല​ബ്​​സി​ല്ല ന്യു​മോ​ണി​യ സ്​​റ്റ​ഫ​ലോ​കോ​ക്ക​സ്, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന ഇ-​കോ​ളി, ത്വ​ഗ്​​രോ​ഗ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന സ്​​​റ്റ​ഫ​ലോ​കോ​ക്ക​സ്​ എ​ന്നി​വ​യ​ട​ക്കം കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ ക​ണ്ടെ​ത്തി.
ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്കു​ പു​റ​മേ, മൂ​ത്രാ​ശ​യ അ​ണു​ബാ​ധ, ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ എ​ന്നി​വ​ക്ക്​​ കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പാ​കം ചെ​യ്താ​ലും ചി​ല ബാ​ക്ടീ​രി​യ​ക​ൾ നി​ല​നി​ൽ​ക്കും.
മ​റ്റു​ മേ​ഖ​ല​ക​ളെ അ​പേ​ക്ഷി​ച്ച്​ തെ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ്​ ഇ​ത്ത​രം ബാ​ക്ടീ​രി​യ​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ​യു​ള്ള​ത്.
Explore