ചിലപ്പോൾ ആ ചോറ് ഉപയോഗിക്കാതെ കളയുകയും ചെയ്യും. ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ് പറയാറുള്ളത്.
എന്നാൽ ഫ്രിഡ്ജിൽ വെക്കുന്ന ചോറ് ഏറെ ആരോഗ്യഗുണങ്ങളുള്ളതാണെന്നാണ് വിദഗ്ധർ പറയുന്നത്.
അതതു ദിവസം പാകം ചെയ്യുന്ന ചോറിനേക്കാൾ ഗുണമുള്ളതാണത്രെ അത്. ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതൽ ആരോഗ്യപ്രദമായി മാറും.
മാത്രമല്ല, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് ഇൻഡക്സും താരതമ്യേന കുറവായിരിക്കും. പ്രമേഹ രോഗികൾക്ക് ഏറെ ഫലപ്രദമാണിത്.
12 മുതൽ 24മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും. അത് റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി മാറും.
കുടലിന്റെ ആരോഗ്യത്തിന് സഹായകമായ ബാക്ടീരിയകളും അടങ്ങിയതിനാൽ വൻകുടൽ അർബുദം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു.
ഫ്രിഡ്ജിൽ വെച്ച ചോറ് എളുപ്പം ദഹിക്കുകയും ചെയ്യും. കാരണം വളരെ കുറഞ്ഞ കലോറിയായിരിക്കും അതിലുണ്ടാവുക. ഭാരം കുറക്കാനും ഇത്തരം ചോറ് സഹായിക്കും.