ലോകത്തെ ഏറ്റവും രുചിയേറിയ 10 ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ; പട്ടികയിൽ ഇന്ത്യൻ ഡിഷുമുണ്ട്
ചിക്കൻ ഡിഷുകൾ കഴിക്കുന്നവർക്കായി ‘വറുത്ത’ വിഭാഗത്തിൽ ഏറ്റവും മികച്ചതേത് എന്ന പട്ടിക തയാറാക്കിയിരിക്കുകയാണ് പ്രമുഖ ഫൂഡ് ആൻഡ് ട്രാവൽ ഗൈഡായ ‘ടേസ്റ്റ് അറ്റ്ലസ്’.
ഇത്തവണത്തെ പട്ടികയിൽ ഇടം നേടിയവയിൽ കൂടുതലും ഏഷ്യൻ വിഭവങ്ങളാണെന്ന സവിശേഷതയുമുണ്ട്.
ദക്ഷിണ കൊറിയയിൽനിന്നുള്ള ‘ചികിൻ’ ആണ് ഒന്നാമത്.
ജപ്പാനിൽനിന്നുള്ള ‘കരാജ്’ രണ്ടാമതെത്തി.
ദക്ഷിണേന്ത്യക്കാരുടെ പ്രിയ വിഭവമായ ‘ചിക്കൻ 65’ മൂന്നാം സ്ഥാനം കരസ്തമാക്കി.
ദക്ഷിണ യു.എസിലെ ‘ഫ്രൈഡ് ചിക്കൻ നാലാം സ്ഥാനത്തും ഇന്തൊനീഷ്യൻ വിഭവമായ ‘അയം ഗൊറെങ്’ അഞ്ചാമതും ഇടം നേടി.
ചൈനയിലെ ഴാസിജി, തായ്‍വനീസ് പോപ്കോൺ ചിക്കൻ (തയ്‍വാൻ) എന്നിവ ആറും ഏഴും സ്ഥാനത്തെത്തി.
ചിക്കൻ കിയവ് (യുക്രെയ്ൻ), അയം പെൻയെറ്റ് (ഇന്തൊനീഷ്യ), ഓറഞ്ച് ചിക്കൻ (യു.എസ്) എന്നിവയാണ് ഏഴ് മുതൽ പത്ത വരെയുള്ള സ്ഥാനത്തുള്ളവർ.