വീട് വൃത്തിയാക്കുന്നത് പോലെ പ്രധാനമാണ് ഫ്രിഡ്ജിന്റെ ശുചിത്വവും. പല രോ​ഗങ്ങളുടെയും ഉറവിടം ഫ്രിഡ്ജാണ്.

അണുക്കൾ പെരുകുന്നത് ഫ്രിഡ്ജിൽ നിന്നാണ്. ഫ്രിഡ്ജ് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. തുണി കൊണ്ട് തുടക്കാനും മറക്കരുത്.
പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഒന്നിച്ച് സൂക്ഷിക്കുമ്പോഴും ബാക്ടീരിയകൾ പടരും. ഭക്ഷണസാധനങ്ങൾ വേറെ വേറെ പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കുക.
കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങൾ ഉടനെ നീക്കം ചെയ്യുക.
പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രത്യേകം കവറിലിട്ടുവെച്ചാൽ ഒന്നിൻറെ ഗന്ധം മറ്റൊന്നിൽ കലരുന്നത് ഒഴിവാക്കാൻ കഴിയും. പച്ചക്കറികൾ പെട്ടെന്ന് വാടിപ്പോകാതിരിക്കാനും ഇതു സഹായിക്കും.
ഇറച്ചിയും മീനും അധികകാലം ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക. മീൻ, ഇറച്ചി, മറ്റ് അസംസ്‌കൃത ഭക്ഷണങ്ങൾ എന്നിവ റെഡി ടു ഈറ്റ് ഭക്ഷണങ്ങളുമായി ഇടകലർത്തരുത്.
മുട്ട, പാൽ, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ക്രോസ്‌ കണ്ടാമിനേഷന് ഇടവരുത്തും.
ഭക്ഷണം ഫ്രിഡ്ജിൽ വെച്ചിട്ട് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ചൂടാക്കി ഉപയോഗിച്ചശേഷം വീണ്ടും ഫ്രിഡ്ജിൽ വെക്കുകയും അരുത്.
ഇറച്ചിയും മീനുമൊക്കെ കഴുകി വൃത്തിയാക്കി നന്നായി പൊതിഞ്ഞു പാത്രത്തിൽ അടച്ചശേഷം വേണം ഫ്രീസറിൽ വെക്കാൻ. വൃത്തിയാക്കാത്ത മീൻ ഫ്രീസറിൽ വെക്കരുത്.